Oru siridan

ഒരു ചിരിതന്‍
Year
Language

ഒരു ചിരിതന്‍ മണികിലുക്കി അണയൂ നീയെന്‍ പൈങ്കിളി
കളമൊഴിതന്‍ അമൃതൊഴുക്കി വളരൂ നീയെന്‍ കണ്മണി
ഉയിരല്ലയോ ഉറവല്ലയോ (2)
എന്റെ ഉദയം നീയല്ലോ
(ഒരു ചിരിതന്‍ )

അച്ഛന്റെ കൈപിടിച്ചു മുറ്റത്തു പൂവിരിച്ചു
അമ്മയ്ക്കു നൂറുനൂറായി മുത്തങ്ങള്‍ നീ പകരൂ
(അച്ഛന്റെ )
കണ്ണിനൊരാനന്ദമേ സരളസൗഭാഗ്യമേ
എല്ലാം മറക്കും നിന്‍ കൊഞ്ചലില്‍
(ഒരു ചിരിതന്‍ )

അല്ലിപ്പൂങ്കൈയിനാലേ ദീപങ്ങള്‍ നീ തെളിച്ചു
മണ്ണില്‍ നീ വെണ്ണിലാവായി ഉള്ളങ്ങള്‍ സൗമ്യമാക്കൂ
(അല്ലിപ്പൂ )
കൈവന്നൊരെന്‍ പുണ്യമേ സുകൃതസൗരഭ്യമേ
നേരുന്നായിരം പൊന്നുമ്മകള്‍
(ഒരു ചിരിതന്‍ )
ആരീരാരോ ആരാരിരോ (2)

ŏru siridan maṇigilukki aṇayū nīyĕn paiṅgiḽi
kaḽamŏḻidan amṛtŏḻukki vaḽarū nīyĕn kaṇmaṇi
uyirallayo uṟavallayo (2)
ĕnṟĕ udayaṁ nīyallo
(ŏru siridan )

acchanṟĕ kaibiḍiccu muṭrattu pūviriccu
ammaykku nūṟunūṟāyi muttaṅṅaḽ nī pagarū
(acchanṟĕ )
kaṇṇinŏrānandame saraḽasaubhāgyame
ĕllāṁ maṟakkuṁ nin kŏñjalil
(ŏru siridan )

allippūṅgaiyināle dībaṅṅaḽ nī tĕḽiccu
maṇṇil nī vĕṇṇilāvāyi uḽḽaṅṅaḽ saumyamākkū
(allippū )
kaivannŏrĕn puṇyame sukṛtasaurabhyame
nerunnāyiraṁ pŏnnummagaḽ
(ŏru siridan )
ārīrāro ārāriro (2)