പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളത തന് പ്രതീകമേ
നിത്യ സൗമ്യമായി സത്യദീപമായി
നിഴലുപോലനുപദം തുടരുമേകമാം സുകൃതമേ
(പ്രകാശമേ)
പൊന്പുലരിയായി നിന്റെ ജീവിതം
ചന്ദനം ചാര്‍ത്തട്ടെ എന്നുമീവിധം
(പൊന്‍)
പൊന്നു പെങ്ങള്തന് ചിരിയില്‍ നിന്നിനി
വെണ്ണിലാവുകള്‍ മണ്ണിലുതിരുവാന്
നേരുന്നു നേരുന്നു വീണ്ടും ആശംസ ഞാന്‍
(പ്രകാശമേ)
തൂമഞ്ഞെഴും നിന്റെ മാനസം
കുങ്കുമം ചാർത്തട്ടെ ഏതുകാലവും
(തൂമഞ്ഞെഴും....)
കരളിന് നാദമായ് നിനവില്‍ ലീനമായ്
ഉയിരിന് പാതിയായ് കുഞ്ഞുപെങ്ങളായ്
ഒരു നൂറു ജന്മങ്ങള് നേടാന്‍ കേഴുന്നു ഞാന്‍....
(പ്രകാശമേ...)