Oru silba goburattil

ഒരു ശില്‍പ ഗോപുരത്തില്‍
Work
Year
Language

ഒരു ശില്പ ഗോപുരത്തില്‍ ഒരു സ്വര്‍ഗ്ഗ ഗാനമായി (2 )
വാസനപൂക്കള്‍ ചൂടി വരവായി എന്നരികില്‍ (2 )
ചെഞ്ചുണ്ടില്‍ തേനൂറും പൂമണം വീശും കാറ്റും നീയും (ഒരു ശില്പ )

ഇളം തെന്നല്‍ വീശിടുന്നു മലര്‍വാടി ആടിടുന്നു
ഇണക്കിളികള്‍ പാട്ടുപാടി നീന്തിടുന്നു വാനില്‍
മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍ പ്രിയഗാനം മൂളിപ്പാടിടാം
സുമശയ്യയില്‍ രതിഭാവമായ് ഇനി രാഗം തേടി ഞാന്‍ വന്നിടും (ഒരു ശില്പ )

മരതകക്കുന്നുകളില്‍ അരിമുല്ലക്കാടുകളില്‍
മധുരക്കിനാവുമായ് പോയിടുന്നു നമ്മള്‍
ഇനി സൗഹൃദം കതിര്‍ വീശിടും അനുരാഗം പാടി പോയിടാം
മനമാകവേ തനുവാകവേ ധനുമാസക്കാറ്റാകെ വീശിടും (ഒരു ശില്പ )

ŏru śilba goburattil ŏru svargga gānamāyi (2 )
vāsanabūkkaḽ sūḍi varavāyi ĕnnarigil (2 )
sĕñjuṇḍil tenūṟuṁ pūmaṇaṁ vīśuṁ kāṭruṁ nīyuṁ (ŏru śilba )

iḽaṁ tĕnnal vīśiḍunnu malarvāḍi āḍiḍunnu
iṇakkiḽigaḽ pāṭṭubāḍi nīndiḍunnu vānil
maṇivīṇayil śrudimīṭṭi ñān priyagānaṁ mūḽippāḍiḍāṁ
sumaśayyayil radibhāvamāy ini rāgaṁ teḍi ñān vanniḍuṁ (ŏru śilba )

maradagakkunnugaḽil arimullakkāḍugaḽil
madhurakkināvumāy poyiḍunnu nammaḽ
ini sauhṛdaṁ kadir vīśiḍuṁ anurāgaṁ pāḍi poyiḍāṁ
manamāgave tanuvāgave dhanumāsakkāṭrāgĕ vīśiḍuṁ (ŏru śilba )