തേടിവന്ന വസന്തമേ നേര്ന്നിടുന്നു മംഗളം
നീറുമീ മരുഭൂവിലും നീ ഏകിസാന്ത്വന സൌരഭം
പൂവുകാണാച്ചില്ലകള് ഇന്നും പൂത്തുലഞ്ഞുതുടങ്ങിയോ
ആഹാ...
പൂവുകാണാച്ചില്ലകള് ഇന്നും പൂത്തുലഞ്ഞുതുടങ്ങിയോ
പാതിമീട്ടിമയങ്ങും വീണയില്‍ പാട്ടിന്നുറവുതുളുമ്പിയോ?
അല്ലലിന്‍ കഥ ചൊല്ലും ഭൂമിയില്‍
അപ്സരസ്സായിറങ്ങിയോ നീ അഴകിന് ദേവിയായൊരുങ്ങിയോ?
ആഹാ ആഹാ.. ആ.......
തേടിവന്ന വസന്തമേ....
ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
ആഹാ....
ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
കനവുചൂടിയ തോരണം കതിര്മണ്ഡപംതെന്നെയൊരുക്കിയോ?
എന്നും കാര്‍മുകില്‍ തിങ്ങുമോര്‍മ്മയില്‍
ഇന്ദ്രധനുസ്സായ് തെളിഞ്ഞുവോ നീ എന്റെമോക്ഷമായണഞ്ഞുവോ?
ആഹാ ആഹാ ആ....
തേടിവന്നവസന്തമേ.......