Oru premagavidadan

ഒരു പ്രേമകവിതതൻ
Year
Language

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ....
ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ...
(ഒരു പ്രേമകവിതതൻ.......)

സങ്കല്പജാലം വിടർത്തുമാ വാനിലെ ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം....
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ വർണ്ണമലർപ്പന്തൽ പൂക്കളാക്കാം....
നീ വരുന്നോ....പ്രിയേ നീ വരുന്നോ....
പ്രിയേ പ്രിയേ നീ വരുന്നോ...

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ.....

ചിന്താതരംഗം തുടിയ്ക്കുന്ന സാഗരം താങ്ങുവാനീ ഗാനം തോണിയാകും...
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ നിത്യസൌന്ദര്യങ്ങൾ സ്വന്തമാകും....
നീ വരുന്നോ....പ്രിയേ നീ വരുന്നോ....
പ്രിയേ പ്രിയേ നീ വരുന്നോ...

ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ...
ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ ഒരുമിച്ചുയരാമെന്നോമലാളേ....

ŏru premagavidadan pūñjiṟagil... ŏrumiccuyarāmĕnnomalāḽe....
ā rāgattin mayilvāhanattil āḍippaṟakkāmĕnnomalāḽe...
(ŏru premagavidadan.......)

saṅgalbajālaṁ viḍarttumā vānilĕ sandrakkala taṅgattŏṭṭilākkāṁ....
svarṇṇaṁ vidaykkunna nakṣatrabindukkaḽ varṇṇamalarppandal pūkkaḽākkāṁ....
nī varunno....priye nī varunno....
priye priye nī varunno...

ŏru premagavidadan pūñjiṟagil... ŏrumiccuyarāmĕnnomalāḽe.....

sindādaraṁgaṁ tuḍiykkunna sāgaraṁ tāṅṅuvānī gānaṁ toṇiyāguṁ...
muttaśśi sŏlliya yakṣikkathayilĕ nityasaൌndaryaṅṅaḽ svandamāguṁ....
nī varunno....priye nī varunno....
priye priye nī varunno...

ŏru premagavidadan pūñjiṟagil... ŏrumiccuyarāmĕnnomalāḽe
ā rāgattin mayilvāhanattil āḍippaṟakkāmĕnnomalāḽe...
ŏru premagavidadan pūñjiṟagil ŏrumiccuyarāmĕnnomalāḽe....