Oru premagaanamaayi

ഒരു പ്രേമഗാനമായി
Year
Language

മ്.... ലലലലാ....

ഒരു പ്രേമഗാനമായി വരൂ ഹൃദയവീണയില്‍ നീ
സ്വരമായിടാം ലയമായിടാം ഞാന്‍ നിനക്കായ്

ഈ നിലാവിന്‍ തോണിയില്‍ നീ പോരുമോ?
ഈ കിനാവിന്‍ ഗംഗയില്‍ നീ തുഴയുമോ?
ഇനിയെന്‍ മോഹങ്ങള്‍ വിരിയുന്ന തീരം
ഈയനുരാഗത്തിന്‍ മാലിനീതീരം

ഈ തെന്നലിന്‍ തേരില്‍ നീ പോരുമോ?
ഈ രാഗത്തിന്‍ സിന്ധുവില്‍ നീ തുഴയുമോ?
എന്നെന്‍ പുണ്യങ്ങള്‍ തിരയുന്ന ക്ഷേത്രം
നിന്നഭിഷേകത്തിന്‍ കൈവല്യക്ഷേത്രം

ഒരുമുക്തിദായകനായി വരൂ സുകൃതവേളതന്നില്‍
ഹരനാം ഭവാന്‍ വരമേകുമോ ജഗദീശ്വരാ
ഹരഹരശങ്കര ജയജയശങ്കര
ജഗദീശ്വരാ... ജഗദീശ്വരാ....

m.... lalalalā....

ŏru premagānamāyi varū hṛdayavīṇayil nī
svaramāyiḍāṁ layamāyiḍāṁ ñān ninakkāy

ī nilāvin doṇiyil nī porumo?
ī kināvin gaṁgayil nī tuḻayumo?
iniyĕn mohaṅṅaḽ viriyunna tīraṁ
īyanurāgattin mālinīdīraṁ

ī tĕnnalin deril nī porumo?
ī rāgattin sindhuvil nī tuḻayumo?
ĕnnĕn puṇyaṅṅaḽ tirayunna kṣetraṁ
ninnabhiṣegattin kaivalyakṣetraṁ

ŏrumuktidāyaganāyi varū sukṛtaveḽadannil
haranāṁ bhavān varamegumo jagadīśvarā
haraharaśaṅgara jayajayaśaṅgara
jagadīśvarā... jagadīśvarā....