ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം....
തൂമധുവുണ്ണും സുഖമറിയാൻ ഞാനെത്ര കാത്തിരിയ്ക്കേണം....
(ഒരു പൂവിനെന്തു.....)
കാത്തിരുന്നിതു നേടേണം..പൂങ്കരളിൽ തന്നെ ചൂടേണം...
കാത്തിരുന്നിതു നേടേണം പൂങ്കരളിൽ തന്നെ ചൂടേണം
കരളിൽ തന്നെ ചൂടേണം...
ഒരു പൂവിനെന്തു സുഗന്ധം..... നിൻ മേനി ഒരു പൂന്തോട്ടം
ഓരോ മലരിനും ഉമ്മനൽകി ഓടിപ്പോകുന്നു പൊൻശലഭം....
എങ്ങുമോടുന്ന പൂന്തേരുകൾ എനിയ്ക്കൊരു പൂനുള്ളാനാവില്ലല്ലോ
എനിയ്ക്കൊരു പൂനുള്ളാൻ ആവില്ലല്ലോ....
പൂനുള്ളലുമൊരു കലയല്ലയോ പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ....
പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ....
ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം....
ഓരോ മുകിലിലും നിറം വിതറി ഒഴുകിമായുന്നു സായംസന്ധ്യ....
എങ്ങുമുയരുന്നൊരാ രാഗവും പാടാൻ എനിയ്ക്കൊരു പാട്ടില്ലല്ലോ...
പാടാനെനിയ്ക്കൊരു പാട്ടില്ലല്ലോ...
ഉറക്കുന്നതുമൊരു കലയല്ലയോ..ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ...
ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ...
ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം
തൂമധുവുണ്ണും സുഖമറിയാൻ ഞാനെത്ര കാത്തിരിയ്ക്കേണം....
ആഹാഹാഹഹ...ഉംഹും ഉംഹുംഹും...