Oru poondanalum mundiriyum

ഒരു പൂന്തണലും മുന്തിരിയും
Work
Year
Language

ഒരു പൂന്തണലും മുന്തിരിയും
ഒമർഖയാം പണ്ടു പാടി
വീണ മീട്ടുന്ന നീയുമെനിക്ക്
വിജനതീരം സ്വർഗ്ഗം
വികാരസാഫല്യരംഗം
(ഒരു പൂന്തണലും...)

അറബിക്കഥയിലെ ആയിരം രാവുകൾ (2)
അന്നു നെയ്ത കിനാക്കൾ
മയങ്ങി നിൽക്കുകയല്ലോ (2)
നിൻ മലർമിഴി തുമ്പിൽ
(ഒരു പൂന്തണലും...)

ചിത്തിരരാവിന്റെ ലഹരിയിൽ തുടിക്കും (2)
ചില്ലു മുന്തിരിപ്പാത്രം
തുളുമ്പി നിൽക്കുകയല്ലോ (2)
നിൻ ഹൃദയമഞ്ജരിയിൽ
(ഒരു പൂന്തണലും...)

ŏru pūndaṇaluṁ mundiriyuṁ
ŏmarghayāṁ paṇḍu pāḍi
vīṇa mīṭṭunna nīyumĕnikk
vijanadīraṁ svarggaṁ
vigārasāphalyaraṁgaṁ
(ŏru pūndaṇaluṁ...)

aṟabikkathayilĕ āyiraṁ rāvugaḽ (2)
annu nĕyda kinākkaḽ
mayaṅṅi nilkkugayallo (2)
nin malarmiḻi tumbil
(ŏru pūndaṇaluṁ...)

sittirarāvinṟĕ lahariyil tuḍikkuṁ (2)
sillu mundirippātraṁ
tuḽumbi nilkkugayallo (2)
nin hṛdayamañjariyil
(ŏru pūndaṇaluṁ...)