Oru pokku veyiletra [F]

ഒരു പോക്കു വെയിലേറ്റ [F]
Year
Language

ഓ ഒരു പോക്കുവെയിലേറ്റ താഴ്‌വാരം
ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ്
ഇതാ സായന്തനം
(ഓ ഒരു...)

രമണീയ രാവിൽ നാം വിടർത്തും
നീഹാരദീപ്‌തികൾ...
അനുരാഗമോ ഏകാന്തമൗനമോ
മോഹങ്ങൾ നെയ്‌തൊരീ കൂട്ടിനുള്ളിൽ
നീ മാത്രമോ
(ഓ ഒരു...)

ഗതകാലമേഘം മാരിപെയ്യും
ഈ ശോകസാനുവിൽ...
അനുഭൂതിയോ ഒരു ഹംസഗാനമോ
ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം
നീയോർക്കുമോ
(ഓ ഒരു...)

o ŏru pokkuvĕyileṭra tāḻ‌vāraṁ
ŏru mātragŏṇḍe śyāmārdramāy
idā sāyandanaṁ
(o ŏru...)

ramaṇīya rāvil nāṁ viḍarttuṁ
nīhāradīp‌tigaḽ...
anurāgamo egāndamaunamo
mohaṅṅaḽ nĕy‌tŏrī kūṭṭinuḽḽil
nī mātramo
(o ŏru...)

gadagālameghaṁ māribĕyyuṁ
ī śogasānuvil...
anubhūdiyo ŏru haṁsagānamo
sŏllātta vākkin bāṣpabhāraṁ
nīyorkkumo
(o ŏru...)