പൂന്തേനരുവീ
പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ......
ഒരു താഴ്വരയില് ജനിച്ചു നമ്മള്
ഒരു പൂന്തണലില് വളര്‍ന്നു
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്
പൂക്കളിറുത്തു നടന്നു..
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
ആഹാ..ആഹാ..ആഹാഹാഹാ
ഓഹോ ഓഹോ ഓ..ഹോഹൊഹോ
പൂന്തേനരുവീ.....
മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനിമണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങി നമ്മള്
കവിതകള്‍ പാടി മയങ്ങി
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
പൂന്തേനരുവീ.....