Oru paadu svapnannal

ഒരു പാടു സ്വപ്‌നങ്ങള്‍
Year
Language

ഒരു പാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ സ്നേഹമയീ
മല നിറയെ കാട്ടു കിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗല വേള

ഒരു പാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീയരികിൽ
മല നിറയെ കാട്ടു കിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗല വേള

വർണ്ണനാതീതമാം അനുഭൂതികളുടെ
സ്വർണ്ണനദീതീരത്ത് നാമുണർന്നു
ഒരു കോടി ജന്മങ്ങൾ ഒരുമിക്കും നാമെന്ന്
കളമൊഴി നീർക്കിളി മൂളീ
കൂ.. കൂ.. ആ ..ആ.. ആ.. ആ ..ആ…
ഒരു പാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീയരികിൽ

ഇനിയെന്തു താമസം കടന്നു വരൂ
ഇലഞ്ഞിപ്പൂ അരഞ്ഞാണ പുളപ്പോടെ
അധരങ്ങളിൽ വിതുമ്പുന്ന മൗനത്തിന്റെ
ലഹരികൾ നാം പങ്കിടുമല്ലോ
ആഹാ.. ആ…ആ.ആ ആഹാ..ആ..

ഒരു പാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീയരികിൽ
മല നിറയെ കാട്ടു കിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗല വേള

ŏru pāḍu svapnaṅṅaḽ omanasvapnaṅṅaḽ
ŏru nimiṣaṁ aṇayū snehamayī
mala niṟayĕ kāṭṭu kiḽi pañjamaṁ pūkkunnu
madhuravuṁ madhurikkuṁ maṁgala veḽa

ŏru pāḍu svapnaṅṅaḽ omanasvapnaṅṅaḽ
ŏru nimiṣaṁ aṇayū nīyarigil
mala niṟayĕ kāṭṭu kiḽi pañjamaṁ pūkkunnu
madhuravuṁ madhurikkuṁ maṁgala veḽa

varṇṇanādīdamāṁ anubhūdigaḽuḍĕ
svarṇṇanadīdīratt nāmuṇarnnu
ŏru koḍi janmaṅṅaḽ ŏrumikkuṁ nāmĕnn
kaḽamŏḻi nīrkkiḽi mūḽī
kū.. kū.. ā ..ā.. ā.. ā ..ā…
ŏru pāḍu svapnaṅṅaḽ omanasvapnaṅṅaḽ
ŏru nimiṣaṁ aṇayū nīyarigil

iniyĕndu tāmasaṁ kaḍannu varū
ilaññippū araññāṇa puḽappoḍĕ
adharaṅṅaḽil vidumbunna maunattinṟĕ
laharigaḽ nāṁ paṅgiḍumallo
āhā.. ā…ā.ā āhā..ā..

ŏru pāḍu svapnaṅṅaḽ omanasvapnaṅṅaḽ
ŏru nimiṣaṁ aṇayū nīyarigil
mala niṟayĕ kāṭṭu kiḽi pañjamaṁ pūkkunnu
madhuravuṁ madhurikkuṁ maṁgala veḽa