Oru neram kanyanyaikku

ഒരു നേരം കഞ്ഞിക്കു
Work
Year
Language

ഓഹോ...ഓ.....ഓഹോ...ഓ....ഹോയ്
ഒരു നേരം കഞ്ഞിയ്ക്കു വകതേടിയാൽ
തിരുവോണമാണല്ലോ ഞങ്ങൾക്കെല്ലാം
(ഒരു നേരം....)
ആഹാ തണലോരം തലചായ്ക്കാൻ ഇടമുണ്ടെങ്കിൽ
മണിമേടയാണതു ഞങ്ങൾക്കെന്നും
(തണലോരം....)

പെരുവഴിപോക്കർ ഞങ്ങൾക്ക് സ്വന്തം
അരവയറായാലും പരമാനന്ദം
ആ (പെരുവഴിപോക്കർ....)
നേരായ മാർഗ്ഗത്തിൽ നോക്കുന്ന ഞങ്ങളോ
ആരോടും തോൽക്കുന്ന വർഗ്ഗമല്ല
(നേരായ മാർഗ്ഗത്തിൽ....)
കാക്ക പിടിക്കില്ല കാലുവാരുമില്ല
കാലുമാറ്റം കൊണ്ടു കാര്യം നടത്തേണ്ട
(കാക്ക പിടിക്കില്ല....)
(ഒരു നേരം...)

ചക്രം ചവിട്ടുന്നു ഞങ്ങളെന്നും
കാലചക്രത്തിനൊപ്പം തളർന്നിടാതെ
ആ (ചക്രം ചവിട്ടുന്നു....)
ആകാശക്കോട്ടകൾ കെട്ടുകില്ല
ആകാത്ത മോഹങ്ങളൊന്നുമില്ല
(ആകാശക്കോട്ടകൾ...)
മന്ത്രിക്കസ്സേരകൾ ആക്കം പിടിക്കുമ്പോൾ
തഞ്ചത്തിൽ ചാക്കിടാൻ നിന്നു കറങ്ങില്ല
(മന്ത്രിക്കസ്സേരകൾ.....)
(ഒരു നേരം....) - 2

oho...o.....oho...o....hoy
ŏru neraṁ kaññiykku vagadeḍiyāl
tiruvoṇamāṇallo ñaṅṅaḽkkĕllāṁ
(ŏru neraṁ....)
āhā taṇaloraṁ talasāykkān iḍamuṇḍĕṅgil
maṇimeḍayāṇadu ñaṅṅaḽkkĕnnuṁ
(taṇaloraṁ....)

pĕruvaḻibokkar ñaṅṅaḽkk svandaṁ
aravayaṟāyāluṁ paramānandaṁ
ā (pĕruvaḻibokkar....)
nerāya mārggattil nokkunna ñaṅṅaḽo
āroḍuṁ tolkkunna varggamalla
(nerāya mārggattil....)
kākka piḍikkilla kāluvārumilla
kālumāṭraṁ kŏṇḍu kāryaṁ naḍatteṇḍa
(kākka piḍikkilla....)
(ŏru neraṁ...)

sakraṁ saviṭṭunnu ñaṅṅaḽĕnnuṁ
kālasakrattinŏppaṁ taḽarnniḍādĕ
ā (sakraṁ saviṭṭunnu....)
āgāśakkoṭṭagaḽ kĕṭṭugilla
āgātta mohaṅṅaḽŏnnumilla
(āgāśakkoṭṭagaḽ...)
mandrikkasseragaḽ ākkaṁ piḍikkumboḽ
tañjattil sākkiḍān ninnu kaṟaṅṅilla
(mandrikkasseragaḽ.....)
(ŏru neraṁ....) - 2