Oru naalu naalaayi

ഒരു നാളു നാളായി
Work
Year
Language

ഒരു നാളു നാളായ് എന്റെയുള്ളിൽ തീയാണ്
കഥ നാലു പേരറിഞ്ഞു പോയാൽ പാടാണ്
മുടി ഈറനോടെ തുമ്പുകെട്ടി പൂ വെച്ച്‌
അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്
(ഒരു നാളു നാളായ്...)

പുഞ്ചിരിപ്പൂഞ്ചുണ്ടിലെ മുല്ലമലർച്ചെണ്ടുമായ്
ഇന്നലെയെൻ സ്വപ്നത്തിൽ വന്നവള്
(പുഞ്ചിരിപ്പൂഞ്ചുണ്ടിലെ....)
ഒരു കാരിയം ദേ ചൊല്ലാം പൊന്നേ ചങ്ങാതി
കളിയായിതെങ്ങും ആരോടും നീ ചൊല്ലാതേ
മുടി ഈറനോടെ തുമ്പുകെട്ടി പൂ വെയ്ക്കും
അവൾ നാലുമണി പൂവു പോലൊരു പെണ്ണാണ്

താമരപൂങ്കണ്ണിലെ താരകളാം കന്യകൾ
താലമേന്തി എന്നെ നോക്കി പുഞ്ചിരിച്ചല്ലോ
(താമരപ്പൂങ്കണ്ണിലെ....)
ഒരു കാരിയം ദേ ചൊല്ലാം പൊന്നേ ചങ്ങാതി
കളിയായിതെങ്ങും ആരോടും നീ ചൊല്ലതേ
തിരി ഏഴുമിട്ട വിളക്കിന്റെ ചേലോടെ
കരളിൻ വാതിലിൽ വന്നെന്നെ നോക്കി നിൽപ്പാണ്
(ഒരു നാളു നാളായ്...)
ലലലാ....ലലലാ...

ŏru nāḽu nāḽāy ĕnṟĕyuḽḽil tīyāṇ
katha nālu peraṟiññu poyāl pāḍāṇ
muḍi īṟanoḍĕ tumbugĕṭṭi pū vĕcc‌
avaḽ teḍiyĕttuṁ nāḽu nokkiyirippāṇ
(ŏru nāḽu nāḽāy...)

puñjirippūñjuṇḍilĕ mullamalarscĕṇḍumāy
innalĕyĕn svapnattil vannavaḽ
(puñjirippūñjuṇḍilĕ....)
ŏru kāriyaṁ de sŏllāṁ pŏnne saṅṅādi
kaḽiyāyidĕṅṅuṁ āroḍuṁ nī sŏllāde
muḍi īṟanoḍĕ tumbugĕṭṭi pū vĕykkuṁ
avaḽ nālumaṇi pūvu polŏru pĕṇṇāṇ

tāmarabūṅgaṇṇilĕ tāragaḽāṁ kanyagaḽ
tālamendi ĕnnĕ nokki puñjiriccallo
(tāmarappūṅgaṇṇilĕ....)
ŏru kāriyaṁ de sŏllāṁ pŏnne saṅṅādi
kaḽiyāyidĕṅṅuṁ āroḍuṁ nī sŏllade
tiri eḻumiṭṭa viḽakkinṟĕ seloḍĕ
karaḽin vādilil vannĕnnĕ nokki nilppāṇ
(ŏru nāḽu nāḽāy...)
lalalā....lalalā...