കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ
(കണ്ടാല്‍...)
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുത്തെടുത്തുമ്മവയ്ക്കേ...
മുക്കുവപ്പെണ്‍കൊടിയായ്....
മുത്തമൊന്നേറ്റവള്‍ പൊട്ടിച്ചിരിച്ചില്ലേ
(കണ്ടാല്‍...)
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ
എന്തൊരു ചേലാണു കണ്ടു നില്ക്കാന്
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്ക്കാന്
പൊന്‍കൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്ക്കൂ...
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ
(കണ്ടാല്‍...)