Oru murimeesakkaaran

ഒരു മുറിമീശക്കാരന്‍
Year
Language

ഒരു മുറിമീശക്കാരൻ.... ചെറുപ്പക്കാരൻ....
അവനെ കണ്ടവരുണ്ടോ.... പട്ടുക്കുപ്പായക്കാരൻ...
പഠിപ്പു കുറഞ്ഞാലും.... പത്രാസുകാരൻ...
ആ.....ഹെയ്‌...
കുരുവിയില്ലാകുരുവിക്കൂടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള അഹാ കുളിസീനുള്ള ഓഹോ കുളിസീനുള്ള
സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌
കുരുവിയില്ലാകുരുവിക്കുടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌....
പെണ്ണൊരുത്തി അടുത്തൂടെ നടന്നുപോയാൽ....
പിന്നെ കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്‌.....
കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്‌.....
കുരുവിയില്ലാ...കുരുവിയില്ലാകുരുവിക്കൂടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌....

കറുത്തപെണ്ണേ....
കറുത്തപെണ്ണേ കരിങ്കുഴലീ പാട്ട്‌ മൂളാറുണ്ട്‌
എഴുത്തെഴുതി പെൺകൊടികളെ കുരുക്കില്‍ വീഴ്ത്താറുണ്ട്
(കറുത്തപെണ്ണേ കരിങ്കുഴലീ......)
കറുപ്പു കഞ്ച തെറുത്ത ബീഡി ചെവിമടക്കിലുണ്ട്‌
കറുത്തകണ്ണട എടുത്ത്‌ കൈകൊണ്ട്‌ കറക്കി നിൽക്കാറുണ്ട്‌....
(കുരുവിയില്ലാ.....)

കറുത്തകാശിനു കള്ളക്കാശിനു കറക്കുകമ്പനിയുണ്ട്‌
ഇരുട്ടുവാക്കിനു കുലുക്കിക്കുത്തിന്റെ കളി കളിക്കാറുണ്ട്‌
(കറുത്തകാശിനു.......)
കരുത്തുള്ളോരുടെ തണലുപറ്റി ഒളിച്ചു പോവാറുണ്ട്‌
കവലചട്ടമ്പി തലയിൽകെട്ടുമായ്‌ ഞെളിഞ്ഞു നിൽക്കാറുണ്ട്‌
(കുരുവിയില്ലാ.....)
ആഹാഹാ....ആഹാഹാ....ഓഹൊഹോ.....ഓ.....

ŏru muṟimīśakkāran.... sĕṟuppakkāran....
avanĕ kaṇḍavaruṇḍo.... paṭṭukkuppāyakkāran...
paṭhippu kuṟaññāluṁ.... patrāsugāran...
ā.....hĕy‌...
kuruviyillāguruvikkūḍāy‌ kuḍuma vĕcciṭṭuṇḍ‌
kuḽisīnuḽḽa ahā kuḽisīnuḽḽa oho kuḽisīnuḽḽa
sinimagāṇān kyūvil nilkkāṟuṇḍ‌
kuruviyillāguruvikkuḍāy‌ kuḍuma vĕcciṭṭuṇḍ‌
kuḽisīnuḽḽa sinimagāṇān kyūvil nilkkāṟuṇḍ‌....
pĕṇṇŏrutti aḍuttūḍĕ naḍannuboyāl....
pinnĕ kaṇṇugŏṇḍŏru kaṟakkubambarakkaḽi kaḽikkāṟuṇḍ‌.....
kaṇṇugŏṇḍŏru kaṟakkubambarakkaḽi kaḽikkāṟuṇḍ‌.....
kuruviyillā...kuruviyillāguruvikkūḍāy‌ kuḍuma vĕcciṭṭuṇḍ‌
kuḽisīnuḽḽa sinimagāṇān kyūvil nilkkāṟuṇḍ‌....

kaṟuttabĕṇṇe....
kaṟuttabĕṇṇe kariṅguḻalī pāṭṭ‌ mūḽāṟuṇḍ‌
ĕḻuttĕḻudi pĕṇgŏḍigaḽĕ kurukkil vīḻttāṟuṇḍ
(kaṟuttabĕṇṇe kariṅguḻalī......)
kaṟuppu kañja tĕṟutta bīḍi sĕvimaḍakkiluṇḍ‌
kaṟuttagaṇṇaḍa ĕḍutt‌ kaigŏṇḍ‌ kaṟakki nilkkāṟuṇḍ‌....
(kuruviyillā.....)

kaṟuttagāśinu kaḽḽakkāśinu kaṟakkugambaniyuṇḍ‌
iruṭṭuvākkinu kulukkikkuttinṟĕ kaḽi kaḽikkāṟuṇḍ‌
(kaṟuttagāśinu.......)
karuttuḽḽoruḍĕ taṇalubaṭri ŏḽiccu povāṟuṇḍ‌
kavalasaṭṭambi talayilgĕṭṭumāy‌ ñĕḽiññu nilkkāṟuṇḍ‌
(kuruviyillā.....)
āhāhā....āhāhā....ohŏho.....o.....