ഒരു മുളംതണ്ടിൽ കാറ്റിൻ പ്രണയാമൃതമായ്
ഒഴുകി നീ എന്നെന്നും ഓ ..ഓ..ഓ...
ഒരു മണിത്തൂവൽ തന്നു അഴകേ നീ
അലിയാം എന്നെന്നും ഓ.. ഓ... ഓ..
മൗനരാഗങ്ങൾ മധു നുകരുമിതേതോ സായാഹ്നം(2)
വെറുതേ നീയെന്തെ മിഴിവാർന്നു
കണ്മണി നിന്നെ ഞാൻ തേടിവന്നേതോ രാവിറങ്ങും നേരം
കാറ്ററിയാതെൻ കണ്ണിമയിൽ ഞാൻ കാത്തു വെച്ച സ്നേഹം
ഒരു മധുരഗാനവും അതിൽ അമൃതരാഗവും
കണ്ണേ നീ അരികിലെന്നും കവിതയായ് കരൾ കവരും
ഓ..നിന്നെ കണ്ടാലോ നിറ കൊൾകയാണെന്നുള്ളിൽ
മിന്നും ഇതൾ മീട്ടി കനവായ് പാടും നെഞ്ചിൽ (2)
ഒരു പ്രണയരാഗമായ് നെഞ്ചിലൊഴുകും സാന്ദ്രമായ്
പെണ്ണേ നീ കനവിലെന്നും മദുകര സുഖമുണർത്തും
(കണ്മണി നിന്നെ......)
ഒരു മുളംതണ്ടിൽ കാറ്റിൻ പ്രണയാമൃതമായ്
ഒഴുകി നീ എന്നെന്നും ഓ ..ഓ..ഓ...
ഒരു മണിത്തൂവൽ തന്നു അഴകേ നീ
അലിയാം എന്നെന്നും ഓ.. ഓ... ഓ..
മൗനരാഗങ്ങൾ മധു നുകരുമിതേതോ സായാഹ്നം(2)
വെറുതേ നീയെന്തെ മിഴിവാർന്നു
ഓ...മെല്ലെ കളിയാടും കുഴലി കുറുമ്പിപ്പെണ്ണെ
എന്റെ അകതാരിൽ അനുരാഗത്തേരോട്ടല്ലെ (2)
ഒരു മധുരസാഗരം അതിലൊഴുകി നമ്മളീ
ദൂരെ ഈ ചുഴിയലയിൽ നവരസലഹരി വേണം
(കണ്മണി നിന്നെ......)