രാരിരാരോ....രാരിരാരോ....
രാരിരാരോ....രാരീരാരോ....
എന്റെ ഉടല് ചേർന്നു് ഉറങ്ങേണം നീ
പൊന്നിന് കണി കണ്ടു് ഉണരേണം നീ
(എന്റെ ഉടല്.....)
അമ്മ തരും ഉമ്മ തന്
അല്ലിമലര്‍ ചാര്‍ത്തിയും
സ്വപ്നസുമ വാടിയില്‍
മെല്ലെ വിരിയേണം നീ....
ആരിരാരാരിരോ....
(എന്റെ ഉടല്....)
സ്വർണ്ണക്കതിര് നാളമേ
വിണ്ണിന് നിറദീപമേ
ആരും കൊതികൊള്ളും തനി രത്നമേ
അമ്മ കുളിര് ചൂടുവാന്‍
അച്ഛന് അതില്‍ മുങ്ങുവാന്‍
മണ്ണിന് അഴകായ് വളരേണം നീ..
ആരിരാരാരിരോ....
(എന്റെ ഉടല്....)
മോഹക്കുളിരോളമേ
സൗമ്യപ്രതിരൂപമേ
വീടിന് നിധിയാകും അവതാരമേ...
എങ്ങും ചിരിപൂക്കുവാന്
എന്നും അതു നില്ക്കുവാന്
പുണ്യത്തിടമ്പായ് വളരേണം നീ...
ആരിരാരാരിരോ....
(എന്റെ ഉടല്....)