Oru manyanyaudulliyil

ഒരു മഞ്ഞുതുള്ളിയിൽ
Year
Language

ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം
ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം
ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍
ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം
ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം
ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം

നെറുകയില്‍ ചാര്‍ത്തിയ കുങ്കുമമോ?
അരുണോദയത്തിന്‍റെ പൊന്‍തിടമ്പോ? (നെറുകയില്‍)
ഇളകും നിന്‍ മിഴികളില്‍ ഇരുനീല മത്സ്യങ്ങള്‍
ചുരുള്‍മുടി ചാര്‍ത്തിലോ ശ്യാമ യാമിനി ..
ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം
ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം

കവിളിണ ചാര്‍ത്തിയ കണ്ണുനീരോ?
കരളിലെ കാവ്യത്തിന്‍ പൊന്‍ലിപിയോ?
ഇടനെഞ്ചിന്‍ മധുരമാം തുടിതാളം കേള്‍ക്കവേ
ഇവിടെ നിന്‍ കൂട്ടിലെ മൈന പാടിയോ
ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം
ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം
ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍
ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം

ŏru maññuduḽḽiyil nīlavānaṁ
ŏru kuññubūvil ŏru vasandaṁ
ŏru puñjiriyil hṛdayattin āḻattil
uṇaruṁ āhlādattin jaladaraṁgaṁ
ŏru maññuduḽḽiyil nīlavānaṁ
ŏru kuññubūvil ŏru vasandaṁ

nĕṟugayil sārttiya kuṅgumamo?
aruṇodayattinṟĕ pŏndiḍambo? (nĕṟugayil)
iḽaguṁ nin miḻigaḽil irunīla matsyaṅṅaḽ
suruḽmuḍi sārttilo śyāma yāmini ..
ŏru maññuduḽḽiyil nīlavānaṁ
ŏru kuññubūvil ŏru vasandaṁ

kaviḽiṇa sārttiya kaṇṇunīro?
karaḽilĕ kāvyattin pŏnlibiyo?
iḍanĕñjin madhuramāṁ tuḍidāḽaṁ keḽkkave
iviḍĕ nin kūṭṭilĕ maina pāḍiyo
ŏru maññuduḽḽiyil nīlavānaṁ
ŏru kuññubūvil ŏru vasandaṁ
ŏru puñjiriyil hṛdayattin āḻattil
uṇaruṁ āhlādattin jaladaraṁgaṁ