Oru maniginnini

ഒരു മണികിങ്ങിണി
Year
Language

ഒരു മണിക്കിങ്ങിണി കെട്ടി
പെരുവഴി നീളെ താളം കൊട്ടി
പരിഭവച്ചെണ്ടിലെ പുഞ്ചിരി കാട്ടി
നീ വളരുണ്ണീ നീ വളരു
നീ വളരുണ്ണീ നീ വളരു
രാരീ രാരോ രാരാരോ

അച്ഛന്റെ തോളത്ത് കേറീട്ട്
അച്ഛനേക്കാളും ഉയര്‍ന്നിട്ട്
അച്ഛനേക്കാളും അറിഞ്ഞിട്ട്
നീ ചിരിക്കുണ്ണീ നീ ചിരിക്കു …
(ഒരു മണിക്കിങ്ങിണി )

അമ്മയെ തോളിലെടുക്കാനും

ഉം …

അച്ഛന്റെ കയ്യ് പിടിക്കാനും
കണ്ണായും കാതായും തീരാനും
നീ വളരുണ്ണീ നീ വളരു

ഏയ്‌ – അത് ഞാന്‍ വിട്ടുതരില്ല ....

ഉം?

അമ്മയെ പിന്നില്‍ നടത്താനും
അച്ഛനെ തോളില്‍ എടുക്കാനും

ആഹാ ….

നീ വളരുണ്ണീ നീ വളരു

ഉം …നന്നായിരിക്കും …എന്റെ മോന്റെ ഗതി എന്താകും!…

ഒന്നും ആവൂല്ല …ഹ ഹ ഹ ഹ ഹ ……

ŏru maṇikkiṅṅiṇi kĕṭṭi
pĕruvaḻi nīḽĕ tāḽaṁ kŏṭṭi
paribhavaccĕṇḍilĕ puñjiri kāṭṭi
nī vaḽaruṇṇī nī vaḽaru
nī vaḽaruṇṇī nī vaḽaru
rārī rāro rārāro

acchanṟĕ toḽatt keṟīṭṭ
acchanekkāḽuṁ uyarnniṭṭ
acchanekkāḽuṁ aṟiññiṭṭ
nī sirikkuṇṇī nī sirikku …
(ŏru maṇikkiṅṅiṇi )

ammayĕ toḽilĕḍukkānuṁ

uṁ …

acchanṟĕ kayy piḍikkānuṁ
kaṇṇāyuṁ kādāyuṁ tīrānuṁ
nī vaḽaruṇṇī nī vaḽaru

ey‌ – at ñān viṭṭudarilla ....

uṁ?

ammayĕ pinnil naḍattānuṁ
acchanĕ toḽil ĕḍukkānuṁ

āhā ….

nī vaḽaruṇṇī nī vaḽaru

uṁ …nannāyirikkuṁ …ĕnṟĕ monṟĕ gadi ĕndāguṁ!…

ŏnnuṁ āvūlla …ha ha ha ha ha ……