ഒരു മതമൊരു ജാതി - മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം
ഒരു മതമൊരു ജാതി - മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം
ശിവഗിരിയുടെ ശബ്ദം ചിന്താവിപ്ലവ ശബ്ദം
മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്തൊരു
മഹര്‍ഷിയുടെ ശബ്ദം
രണ്ടേ രണ്ടു വര്‍ഗ്ഗം ഭൂമിയില്‍
രണ്ടേ രണ്ടു വര്‍ഗ്ഗം
ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
തുടരുകയാണവരുടെ സമരം - വര്‍ഗ്ഗസമരം
ഈ സമരത്തിനുയര്‍ത്തുക നമ്മുടെ കൊടികള്‍
വിജയക്കൊടികള്‍
ഒരു മതമൊരു ജാതി - മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം
മതിലുകളിടിയട്ടേ മന്ത്രപ്പുരകള്‍ തകരട്ടേ
മനസ്സില്‍ നിന്നു വിലങ്ങുകള്‍ മാറ്റിയ
മനുഷ്യനുണരട്ടേ
രണ്ടേ രണ്ടു സത്യം - ഭൂമിയില്‍
രണ്ടേ രണ്ടു സത്യം
മര്‍ദ്ദിതരും മര്‍ദ്ദകരും നിന്ദിതരും പൂജിതരും
ഒഴുകുകയാണവരുടെ രക്തം - ചുവന്ന രക്തം
ഈ രക്തത്തില്‍ വിടര്‍ത്തുക നമ്മുടെ പൂക്കള്‍
പുലരിപ്പൂക്കള്‍
ഒരു മതമൊരു ജാതി - മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം