ഒരു മാലയിൽ പല പൂവുകൾ
പൂവിന്നു പൂ തുണയായിടും
ഹൃദയസുമങ്ങളെ അണി ചേർത്തൊരുക്കും
ഈ ബന്ധനം കുടുംബം
കുടുംബം കുടുംബം
ഓ...ഈ ബന്ധനം കുടുംബം
കുടുംബം കുടുംബം
( ഒരു മാലയിൽ..)
ഒരു ചുണ്ടിലെ ചിരിദീപിക
കണി കാണുവാൻ പല കണ്ണുകൾ
ഇരു കണ്ണുകൾ കലങ്ങീടുകിൽ
പല സാന്ത്വന തൂവാലകൾ
ഒരുമയിതേ താളം എന്നെന്നുമായാൽ(2)
ഒരു ഗാനമേ ഈ ജീവിതം
ഓ ഈ സ്നേഹമേ ശാശ്വതം
(ഒരു മാലയിൽ...)
സ്വപ്നങ്ങൾ തൻ കൊടിയേറ്റമായ്
ഇനിയെന്നുമേ മധുരോത്സവം
ദുഃഖങ്ങളെ പൊയ്ക്കൊള്ളുക
സ്വപ്നങ്ങൾ തൻ ദേവാലയം
നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല
അതിശക്തമീ ഈ മന്ദിരം
ഓ ഈ സ്നേഹമേ ശാശ്വതം
(ഒരു മാലയിൽ...)