Oru kunyanyaumalaraay

ഒരു കുഞ്ഞുമലരായ്
Year
Language

ഒരു കുഞ്ഞു മലരായ് വിരിയുന്ന പൂമൊട്ടില്‍
നിറയുന്ന തേന്‍ തുള്ളി പോലെ
ഒരു പുത്തന്‍ ഉഷസ്സിന്റെ മാറില്‍ പടരുന്ന
കസവൊളിക്കതിരു പോലെ...
കൌമാര മനസ്സിലെ കടിഞ്ഞൂല്‍ പ്രണയത്തിന്‍
കാഞ്ചന ചെറു കിളിയേ....
(ഒരു കുഞ്ഞു മലരായ്...)

പകല്‍ പക്ഷി പാടിയ വാനവീഥിയിലൊരു
മൌനരാഗ പൈങ്കിളിയായ് അലയുന്നുവോ..(പകല്‍ പക്ഷി...)
സാന്ദ്രമാം പ്രണയത്തിന്‍ ആര്‍ദ്രതലങ്ങളില്‍
നിന്റെ പ്രിയനെ നീ തിരയുന്നുവോ...(സാന്ദ്രമാം...)
(ഒരു കുഞ്ഞു മലരായ്...)

കവിളത്തു മൃദുസ്പർശമേൽ‌പ്പിച്ചു പോയൊരു
കുളിരുള്ളൊരിളം കാറ്റു പോലെ..(കവിളത്തു...)
കണ്ടു കണ്ടു നീയിരിക്കെ മാഞ്ഞു മാഞ്ഞു പോയൊരു
ഇന്ദ്രധനുസ്സെന്ന പോലെ.. (കണ്ടു കണ്ടു..)
നിന്റെ ദേവനന്ദനം അകലുന്നുവോ ദൂരെ
ഇനിയുമാ സ്വപ്നരഥം തിരയുന്നുവോ....
(ഒരു കുഞ്ഞു മലരായ്...)

ŏru kuññu malarāy viriyunna pūmŏṭṭil
niṟayunna ten duḽḽi polĕ
ŏru puttan uṣassinṟĕ māṟil paḍarunna
kasavŏḽikkadiru polĕ...
kaൌmāra manassilĕ kaḍiññūl praṇayattin
kāñjana sĕṟu kiḽiye....
(ŏru kuññu malarāy...)

pagal pakṣi pāḍiya vānavīthiyilŏru
maൌnarāga paiṅgiḽiyāy alayunnuvo..(pagal pakṣi...)
sāndramāṁ praṇayattin ārdradalaṅṅaḽil
ninṟĕ priyanĕ nī tirayunnuvo...(sāndramāṁ...)
(ŏru kuññu malarāy...)

kaviḽattu mṛdusparśamel‌ppiccu poyŏru
kuḽiruḽḽŏriḽaṁ kāṭru polĕ..(kaviḽattu...)
kaṇḍu kaṇḍu nīyirikkĕ māññu māññu poyŏru
indradhanussĕnna polĕ.. (kaṇḍu kaṇḍu..)
ninṟĕ devanandanaṁ agalunnuvo dūrĕ
iniyumā svapnarathaṁ tirayunnuvo....
(ŏru kuññu malarāy...)