Oru kotta ponnundallo

ഒരു കൊട്ട പൊന്നുണ്ടല്ലോ
Year
Language

ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ
മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍ മണിയേ
കല്‍ക്കണ്ടക്കനിയല്ലേ

അരിമുല്ല പൂവളപ്പിലു പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ
അഴകിന്റേ പൂന്തോപ്പിലാടാന്‍ വന്നൊരു മയിലല്ലേ

കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍
കാതിലോല പൊന്നോല
മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍
മാങ്ങാത്താലി മണിത്താലി
(ഒരുകൊട്ട..)

മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തിമണക്കാനത്തറുവേണം
തേന്മഴചൊരിയും ചിരികേട്ടീടാന്‍
മാന്മിഴിയിങ്കലു മയ്യെഴുതേണം
(ഒരുകൊട്ട..)

ŏrugŏṭṭa pŏnnuṇḍallo minnuṇḍallo
meni niṟayĕ
karayalle khalbin maṇiye
kalkkaṇḍakkaniyalle

arimulla pūvaḽappilu paḍaccavan viriyicca tūmalaralle
aḻaginṟe pūndoppilāḍān vannŏru mayilalle

kanagattin niṟamuḽḽa kādilaṇiyān
kādilola pŏnnola
māmbuḽḽiccuṇaṅṅuḽḽa māṟattaṇiyān
māṅṅāttāli maṇittāli
(ŏrugŏṭṭa..)

muttaḻaguḽḽŏru meniyilĕllāṁ
muttimaṇakkānattaṟuveṇaṁ
tenmaḻasŏriyuṁ sirigeṭṭīḍān
mānmiḻiyiṅgalu mayyĕḻudeṇaṁ
(ŏrugŏṭṭa..)