Oru jaadi oru madam

ഒരു ജാതി ഒരു മതം
Work
Year
Language

ഒരു ജാതി ഒരു മതം ഒരു ദൈവം
ഓര്‍മ്മ വേണമീ അദ്വൈത മന്ത്രം (ഒരു ജാതി)

സന്ധ്യാനാമം ചൊല്ലുമ്പോള്‍
അന്തിവിളക്കു കൊളുത്തുമ്പോള്‍
മാനത്തു തിരയേണ്ട മണ്ണില്‍ തിരയേണ്ട
മനസ്സിലെ ഈശ്വരനൊന്നല്ലോ (ഒരു ജാതി)

ജീവിതം നീര്‍ത്തിയ പുല്‍തഴപ്പായില്‍
ഓരോ നേരവും നിസ്ക്കരിക്കുമ്പോള്‍
മതമേതായാലും ജാതിയേതായാലും
മനുഷ്യന്‍ മറക്കരുതീ മന്ത്രം (ഒരു ജാതി)

ŏru jādi ŏru madaṁ ŏru daivaṁ
ormma veṇamī advaida mandraṁ (ŏru jādi)

sandhyānāmaṁ sŏllumboḽ
andiviḽakku kŏḽuttumboḽ
mānattu tirayeṇḍa maṇṇil tirayeṇḍa
manassilĕ īśvaranŏnnallo (ŏru jādi)

jīvidaṁ nīrttiya puldaḻappāyil
oro neravuṁ niskkarikkumboḽ
madamedāyāluṁ jādiyedāyāluṁ
manuṣyan maṟakkarudī mandraṁ (ŏru jādi)