ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗട്ട് ടേൺ
ഡാർലിംഗ് ഹലോ ഡാർലിംഗ്
ഒരു ഗാനവീചികപോലെ
ഒരു സ്വപ്ന നിർവൃതിപോലെ
അനുരാഗ ഭാവന നീയെൻ
അകതാരിൻ മുറ്റത്തു പദംവെച്ചു
(ഒരു ഗാനവീചികപോലെ.....)
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്റ്റ്‌റൈറ്റ് ലെഫ്റ്റ്‌റൈട്ട് എബൗട്ട് ടേൺ
കൺകളിൽ കോപത്തിൻ കനലുകൾ പൂക്കവെ
കാഞ്ചന പൂമുഖം കലിതുള്ളി നിൽക്കവെ
(കൺകളിൽ കോപത്തിൻ....)
ആ കനലുകൾ അതിവേഗം അണയ്ക്കാൻ
പ്രേമത്തിൻ മണിമെയ്യിൽ കളിക്കാൻ
വളരുന്നു മോഹമെന്നുള്ളിൽ
വരികയെന്നരികിൽ ഞാൻ മരുന്നു തരാം
(ഒരു ഗാനവീചികപോലെ.....)
പുഞ്ചിരി കല്ലിനാൽ എന്നെ എയ്തിട്ടു നീ
പാതിയിൽ പാതയിൽ കൈവിടാൻ ആകുമോ
(പുഞ്ചിരി കല്ലിനാൽ....)
ഒന്നു പിണങ്ങിയാൽ പിടിവിടുമെന്നോ
ഈ വലയിൽ നിന്നോടിടുമെന്നോ
ഇനിയില്ല മോചനം തോഴാ
ഈ പ്രേമമെന്നെന്നും തുറന്ന ജയിൽ
(ഒരു ഗാനവീചികപോലെ....)