ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗട്ട് ടേൺ
ഹോ ഓ ഹോ
ഒരു ഗാനവീചികപോലെ
ഒരു സ്വപ്ന നിർവൃതിപോലെ
അനുരാഗ ഭാവന നീയെൻ
അകതാരിൻ മുറ്റത്തു പദംവെച്ചു
(ഒരു ഗാനവീചികപോലെ.....)
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്റ്റ്‌റൈറ്റ് ലെഫ്റ്റ്‌റൈട്ട് എബൗട്ട് ടേൺ
കൺകളിൽ മൗനവും കാവ്യങ്ങൾ പാടവെ
കാഞ്ചന പൂമുഖം നാണത്തിൽ മുങ്ങവെ
(കൺകളിൽ.....)
ആ മൗനത്തിൻ ഒരു സ്വരമുണർത്താം
ആ നാണത്തിൽ ഒരു പൂ വിടർത്താം
വളരുന്നു മോഹമെന്നുള്ളിൽ
മലരമ്പൻ മോഹിക്കും മധുവാണീ
(ഒരു ഗാനവീചികപോലെ....)
പുഞ്ചിരി പല്ലിനാൽ എൻ മനം മായ്കയായ്
പൂനിലാമെത്തയിൽ ഉറങ്ങുവാൻ ദാഹമായ്
(പുഞ്ചിരി.....)
ആ വാടിയിലൊരു തെന്നലാകാം
ആ മലരുകൾ നുകർന്നൊന്നു മയങ്ങാം
വളരുന്നു മോഹമെന്നുള്ളിൽ
മലരമ്പൻ മോഹിക്കും മധുവാണീ
(ഒരു ഗാനവീചികപോലെ....)