ഒരുദേവശില്പി ആ.....ആ...
ഒരുദേവശില്പി ഒരു പ്രേമശില്പി
ശിലയ്ക്കു ജീവന്‍ പകര്‍ന്നു
ശില്പമനോഹരി ഉണര്‍ന്നു
ഗന്ധര്‍വ ശില്പിതന്‍ ഹൃദയം കുളിര്‍ന്നു
ആ...
ഗന്ധര്‍വ ശില്പിതന്‍ ഹൃദയം കുളിര്‍ന്നു
ഗാത്ര വിപഞ്ചിക പുണര്‍ന്നു
സദാശിവ ബ്രഹ്മനാദമുയര്‍ന്നു
പാദനൂപുര ധ്വനികള്‍ വിടര്‍ന്നു
നിസഗസ നിസാസ നിസനിപ നിനീനി
പസനി പനിപ മപമ ഗമഗ സഗമപ
ഒരു ദേവശില്പി...........
പ്രഭാതഗായത്രി മന്ത്രം ചൊല്ലും
പ്രപഞ്ച ശ്രീക്ഷേത്രച്ചുവരില്‍
പ്രകൃതിയും പുരുഷനും ഇണചേര്‍ന്നൊഴുകും
പ്രണവപ്പൊരുളിന്‍ ലയനടനം
നിസഗസ നിസാസ നിസനിപ നിനീനി
പസനി പനിപ മപമ ഗമഗ സഗമപ
ഒരു ദേവശില്പി...........