Oru deebam kaanaan

ഒരു ദീപം കാണാൻ
Year
Language

ഒരുദീപം കാണാന്‍ ദാഹിച്ചിന്നും
കാണാക്കാട്ടില്‍ മേയുന്നില്ലേ
കാലികള്‍ ജനകോടികള്‍ ?

പലര്‍ നേടിത്തന്നൊരു സ്വാതന്ത്ര്യം
ചിലര്‍ കൂടിയിരുന്നു പകുത്തീടുന്നു
മേടയില്‍ മണിമേടയില്‍

ചുടുചോരയൊഴിച്ചു വളര്‍ത്തിയ പൂച്ചെടി
ഇന്നെന്തേ പൂത്തില്ല!
പലകാലം നോറ്റുവളര്‍ത്തിയ പവിഴ-
പ്പാടങ്ങള്‍ പൂത്തില്ല!
എവിടേ സ്വാതന്ത്ര്യം? ജനകോടികളുടെ മന്ത്രം
ജയകാഹളമൂതും തലമുറയെവിടെപ്പോയ്?

സത്യം മറന്ന ലോകം സ്വര്‍ഗ്ഗം തുറന്നു കാണാന്‍
സ്വപ്നം കണ്ടൊരു ലോകം സ്വപ്നാടകരുടെ ലോകം
തങ്കത്തടവറയില്‍ നിന്‍ ചിറകടികള്‍
എന്നുകാണും പുതുവഴികള്‍ പൂമ്പുലരൊളികള്‍
പുതിയ വെളിച്ചം വന്നണയുമ്പോള്‍
പുലരും സ്വാതന്ത്ര്യം
പുത്തനുഷസ്സുകള്‍ അറിവെഴുതുമ്പോള്‍
പുലരും സ്വാതന്ത്ര്യം
അകം വിരിഞ്ഞ പൂവും ഹൃദയം തെളിഞ്ഞ വാഴ്വും
അരുതാത്ത നീതിശാസ്ത്രം പൊരുതാം നമുക്കു വീണ്ടും

സാരേ ജഹാന്‍ സെ അച്ഛാ
ഹിന്ദോ സിതാ ഹമാര ഹമാരാ
ഹം ബുല്‍ബുലേ ഹെ ഇസ്-കീ
യെ ഗുത്സിതാ ഹമാരാ ഹമാരാ

ŏrudībaṁ kāṇān dāhiccinnuṁ
kāṇākkāṭṭil meyunnille
kāligaḽ janagoḍigaḽ ?

palar neḍittannŏru svādandryaṁ
silar kūḍiyirunnu paguttīḍunnu
meḍayil maṇimeḍayil

suḍusorayŏḻiccu vaḽarttiya pūccĕḍi
innĕnde pūttilla!
palagālaṁ noṭruvaḽarttiya paviḻa-
ppāḍaṅṅaḽ pūttilla!
ĕviḍe svādandryaṁ? janagoḍigaḽuḍĕ mandraṁ
jayagāhaḽamūduṁ talamuṟayĕviḍĕppoy?

satyaṁ maṟanna logaṁ svarggaṁ tuṟannu kāṇān
svapnaṁ kaṇḍŏru logaṁ svapnāḍagaruḍĕ logaṁ
taṅgattaḍavaṟayil nin siṟagaḍigaḽ
ĕnnugāṇuṁ puduvaḻigaḽ pūmbularŏḽigaḽ
pudiya vĕḽiccaṁ vannaṇayumboḽ
pularuṁ svādandryaṁ
puttanuṣassugaḽ aṟivĕḻudumboḽ
pularuṁ svādandryaṁ
agaṁ viriñña pūvuṁ hṛdayaṁ tĕḽiñña vāḻvuṁ
arudātta nīdiśāstraṁ pŏrudāṁ namukku vīṇḍuṁ

sāre jahān sĕ acchā
hindo sidā hamāra hamārā
haṁ bulbule hĕ is-kī
yĕ gutsidā hamārā hamārā