ഒരു ഭൂതം വരവുണ്ടേ
ഒരു കാതം നിഴലുണ്ടേ
ഇടിനാദത്തികവ് കലര്‍ന്നൊരു
ചിരിയൊന്നുണ്ടേ !......
ഹഹഹ …..
ഒരു ഭൂതം വരവുണ്ടേ
ഒരു കാതം നിഴലുണ്ടേ
ഇടിനാദത്തികവ് കലര്‍ന്നൊരു
ചിരിയൊന്നുണ്ടേ
തലയോടുകളണിയുന്നൊരു
വിരിമാറില്‍ കാടുണ്ടേ (തലയോടു)
തുടുനാവില്‍ കടുനിണകുങ്കുമ
രുചിയേറും നിറമുണ്ടേ
(ഒരു ഭൂതം)
തരികിടതോം തരികിടതോം
താളത്തില്‍ ചോടുണ്ടേ
കൊടിയ കരം തന്നില്‍ രുധിര-
ക്കുറിയണിയും ഗദയുണ്ടേ (തരികിട)
പെരിയ മരം തന്നില്‍ വാഴണ
മുട്ടാളികള്‍ നൂറുണ്ടേ
തുറുകണ്ണില്‍ പക നിറയുന്നൊരു
തീനാളക്കതിരുണ്ടേ
(ഒരു ഭൂതം)
മാനത്തെപ്പന്തലില്‍ മുട്ടും
മാമല പോല്‍ തലയുണ്ടേ
നാഗത്താന്മാരിഴയുന്നൊരു
തലമുടിയില്‍ ജടയുണ്ടേ (മാനത്തെ)
കുറുമാലിക്കാവില്‍ വാഴണ
ഭഗവതി തന്‍ തിരുനടയില്‍
തൊഴുവാനായ് ഭൂതം വന്നേ
കഴലിണയില്‍ പൂക്കുന്നേ
(ഒരു ഭൂതം)