Oru bhaavageedam miliyil

ഒരു ഭാവഗീതം മിഴിയില്‍
Year
Language

ആ....
ഒരുഭാവഗീതം മിഴിയില്‍
മയങ്ങീ മനസ്സില്‍ മധുമയരാഗം
ആ മലരും മധുവും പകരും ലഹരി
ഒരു ഭാവഗീതം മിഴിയില്‍

നിന്മിഴിപ്പൂക്കൂമ്പില്‍ മാദകഭാവം
കരളിതില്‍ ആശകള്‍ നല്‍കി
ദേവിതന്‍ മാറില്‍ സ്വപ്നം മയങ്ങി
മാലയായ് ഞാനതു പുല്‍കി
കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍
സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്

മാനസവീണയില്‍ തന്തികള്‍ മീട്ടി
ഭാവമായ് ഞാനതു പുല്‍കി
നിന്‍ വിരല്‍ തുമ്പില്‍ രാഗമുറങ്ങി
താളമായ് ഞാനതു പുല്‍കി
കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍
സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്
ആ...........

ā....
ŏrubhāvagīdaṁ miḻiyil
mayaṅṅī manassil madhumayarāgaṁ
ā malaruṁ madhuvuṁ pagaruṁ lahari
ŏru bhāvagīdaṁ miḻiyil

ninmiḻippūkkūmbil mādagabhāvaṁ
karaḽidil āśagaḽ nalgi
devidan māṟil svapnaṁ mayaṅṅi
mālayāy ñānadu pulgi
kāmanṟĕ malarvillāl meniyilĕydappoḽ
svapnaṅṅaḽ anurāga puṣpaṅṅaḽāy

mānasavīṇayil tandigaḽ mīṭṭi
bhāvamāy ñānadu pulgi
nin viral tumbil rāgamuṟaṅṅi
tāḽamāy ñānadu pulgi
kāmanṟĕ malarvillāl meniyilĕydappoḽ
svapnaṅṅaḽ anurāga puṣpaṅṅaḽāy
ā...........