മഴപെയ്തു മാനം തെളിഞ്ഞ നേരം
മഴപെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..!!
പലവട്ടം പിന്നെയും മാവ് പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി
പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു ( മഴ)
എരിവേനലില്‍ ഇളം കാറ്റു പോലെ
കുളിര് വേളയില്‍ ഇളവെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നു മനസ്സിന്റെ തൊട്ടില് പോലും
നീ തന്നു മനസ്സിന്റെ തൊട്ടില് പോലും (മഴ)