oh..oh..
ഓ..ഓ..
ആറ്റോരം...പൂത്തുലഞ്ഞു
ആറ്റുവഞ്ചി പൂവണിഞ്ഞു
പൂവായ പൂവിലെല്ലാം
കാട്ടുതുമ്പി ആട്ടം കണ്ടു
ആറ്റോരം...പൂതുലഞ്ഞു (ആറ്റോരം..)
ചെമ്പകത്തിന് മണം പാറി വരുന്നല്ലോ
ചന്ദനത്തൊണീലു നീയും ഞാനും
അടുത്ത പൗര്‍ണ്ണമി നാളിനു മുന്‍പേ
മറ്റൊരു പൂക്കാലം കാണാമല്ലോ (ചെമ്പകത്തിന്..)
എന്റെ സഖി നീയും വന്നു
പുഴയൊരം ചേര്‍ന്നു നിന്നു (എന്റെ..)
നിന്റെ വര്ണ്ണമേനിയാകെ തെന്നലിന് കുളിരു കൊണ്ടു
ആറ്റോരം...പൂതുലഞ്ഞു
ആതിര പോകും ആയില്യം പോകും
ആവണിമാസവും പോകുമ്പോള്‍
അക്കരത്തീരത്തു പാലമരത്തിലു (ആതിര..)
പഞ്ചവര്‍ണ്ണക്കിളി കൂടുകൂട്ടും
സ്വര്‍ണ്ണമയി നീയും പാടും
പല്ലവി ഞാനും പാടൂം (സ്വര്‍ണ്ണമയി..)
പാദസരത്തിന്റെ രാഗം
പൂഞ്ചോല ഏറ്റു പാടും (ആറ്റോരം..)