ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം [F]
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
കേൾക്കുന്നതെല്ലാം സുഖമുള്ളൊരീണം
വിരിയുന്നതെല്ലാം കുളിരുള്ള മൗനം
ഹൃദയം തേടുന്ന താളം
സുകൃതം പൂക്കുന്ന കാലം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
നീയെന്നുമന്റെ ഭാവനയ്ക്കുള്ളിൽ
നിറമുള്ള പൂവായ് വിരിയാമോ?
മാനസപൂജയിൽ നീ ദേവിയായെൻ
പ്രേമോദയം പൊൽ തെളിയാമോ ?
നീയെൻ കിനാവിൻ ലാവണ്യമോ?
നീഹാര രാവിൻ കൈവല്യമോ ?
പ്രാണനിൽ നീ മാത്രം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
ഹേമന്തരാഗം പാടുന്ന കാറ്റിൽ
താഴ്‌വാരമാകെ അലിയുന്നൂ
ഏകാന്തരാവിൽ നീയെന്നുമുള്ളിൽ
പൂർണ്ണനിലാവായ് ഒഴുകുന്നൂ
ഈ ജന്മമേകും സാഫല്യമോ?
ആത്മാവിലൂറും ശ്രീരാഗമോ?
പ്രാണനിൽ നീ മാത്രം (ഓർമ്മയിൽ..)
ormmayil kāṇunnadī mukhaṁ mātraṁ
jīvanil serunnadī svaraṁ mātraṁ
keḽkkunnadĕllāṁ sukhamuḽḽŏrīṇaṁ
viriyunnadĕllāṁ kuḽiruḽḽa maunaṁ
hṛdayaṁ teḍunna tāḽaṁ
sukṛtaṁ pūkkunna kālaṁ
ormmayil kāṇunnadī mukhaṁ mātraṁ
jīvanil serunnadī svaraṁ mātraṁ
nīyĕnnumanṟĕ bhāvanaykkuḽḽil
niṟamuḽḽa pūvāy viriyāmo?
mānasabūjayil nī deviyāyĕn
premodayaṁ pŏl tĕḽiyāmo ?
nīyĕn kināvin lāvaṇyamo?
nīhāra rāvin kaivalyamo ?
prāṇanil nī mātraṁ
ormmayil kāṇunnadī mukhaṁ mātraṁ
jīvanil serunnadī svaraṁ mātraṁ
hemandarāgaṁ pāḍunna kāṭril
tāḻvāramāgĕ aliyunnū
egāndarāvil nīyĕnnumuḽḽil
pūrṇṇanilāvāy ŏḻugunnū
ī janmameguṁ sāphalyamo?
ātmāvilūṟuṁ śrīrāgamo?
prāṇanil nī mātraṁ (ormmayil..)