Ormmaveykkanam

ഓര്‍മ്മവെയ്ക്കണം
Work
Year
Language

ഓര്‍മ്മ വെയ്ക്കേണം ഈ പ്രേമരംഗം
ഓമല്‍ പ്രകൃതിതന്‍ ഈ രാഗരംഗം
(ഓര്‍മ്മ )

വസന്തശലഭത്തെ സ്വപ്നം കാണുന്നു
വനമുല്ലപ്പൂവിന്റെ മാനസം
ഹൃദയാധിനായകന്‍ പോയതെങ്ങോ
നവരാഗഗായകന്‍ പോയതെങ്ങോ
(ഓര്‍മ്മ )

കാണുമ്പോള്‍ പാടേണ്ട കവിതകളിന്നവന്‍
സാധകം ചെയ്യുകയായിരിക്കും
സുന്ദര മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചിറകിനു
ചന്തം വരുത്തുകയായിരിക്കും
(ഓര്‍മ്മ )

കാട്ടുകടച്ചിന്മേല്‍ കൈത്തിരി കത്തിച്ചു
കാര്‍ത്തികമാസത്തിന്‍ പുലര്‍കാലം
രമണനാം സൂര്യന്റെ കോവിലില്‍ പുലരിതന്‍
പ്രണയത്തിന്‍ പൂജയ്ക്കു നേരമായി
(ഓര്‍മ്മ )

ormma vĕykkeṇaṁ ī premaraṁgaṁ
omal prakṛtidan ī rāgaraṁgaṁ
(ormma )

vasandaśalabhattĕ svapnaṁ kāṇunnu
vanamullappūvinṟĕ mānasaṁ
hṛdayādhināyagan poyadĕṅṅo
navarāgagāyagan poyadĕṅṅo
(ormma )

kāṇumboḽ pāḍeṇḍa kavidagaḽinnavan
sādhagaṁ sĕyyugayāyirikkuṁ
sundara maḻavillin varṇṇaṅṅaḽ siṟaginu
sandaṁ varuttugayāyirikkuṁ
(ormma )

kāṭṭugaḍaccinmel kaittiri katticcu
kārttigamāsattin pulargālaṁ
ramaṇanāṁ sūryanṟĕ kovilil pularidan
praṇayattin pūjaykku neramāyi
(ormma )