Ormmagalil

ഓര്‍മ്മകളില്‍
Year
Language

കിന്റിൽ ദ് റ്റോർച്ച്........ഓ ലില്ലീസ് ഓഫ് മാർച്ച്...
കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച്
കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ......
മാർച്ചിന്റെ പുഞ്ചിരികളേ.....

ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു...

മോഹം എരിഞ്ഞടങ്ങും ഇരുൾക്കടലായ് മാറി മാനസം....
കാലത്തിൻ കുളമ്പുകൾ ചവിട്ടിവീഴ്ത്താത്ത പൂവേത്....
മോഹം എരിഞ്ഞടങ്ങും ഇരുൾക്കടലായ് മാറി മാനസം....
കാലത്തിൻ കുളമ്പുകൾ ചവിട്ടിവീഴ്ത്താത്ത പൂവേത്....
മറക്കും നാം പ്രതിഛായയെ....ചിരിയ്ക്കും നാം വേദനയിലും....
ഉതിർന്നൊരു ഹർഷാശ്രു എന്നോർമ്മയിൽ...അതു നീയായിരുന്നു....

ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു...

കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ...
സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ...
കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ...
സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ...
മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖം‌മൂടികൾ....
മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖം‌മൂടികൾ...
വിടർത്തീ ഇന്നൊരു വർണ്ണമെന്നോർമ്മയിൽ....അതു നീയായിരുന്നു...

ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു...
ഓർമ്മകളിൽ.....

kinṟil t ṭrorsc........o lillīs oph mārsc...
kinṟil t ṭrorsc o lillīs oph mārsc
kinṟil t ṭrorsc oph laൌ......
mārscinṟĕ puñjirigaḽe.....

ormmagaḽil....ŏru sandhyadan....dībaṁ kŏḽuttiyāro...adu nīyāyirunnu...

mohaṁ ĕriññaḍaṅṅuṁ iruḽkkaḍalāy māṟi mānasaṁ....
kālattin kuḽambugaḽ saviṭṭivīḻttātta pūvet....
mohaṁ ĕriññaḍaṅṅuṁ iruḽkkaḍalāy māṟi mānasaṁ....
kālattin kuḽambugaḽ saviṭṭivīḻttātta pūvet....
maṟakkuṁ nāṁ pradichāyayĕ....siriykkuṁ nāṁ vedanayiluṁ....
udirnnŏru harṣāśru ĕnnormmayil...adu nīyāyirunnu....

ormmagaḽil....ŏru sandhyadan....dībaṁ kŏḽuttiyāro...adu nīyāyirunnu...

kālaṁ kathagaḽĕḻudi jalamŏḻugi nadiyilĕtrayo...
sandhyagaḽ kŏḻiññuboy pudiya pularigaḽ pūkkuvān...
kālaṁ kathagaḽĕḻudi jalamŏḻugi nadiyilĕtrayo...
sandhyagaḽ kŏḻiññuboy pudiya pularigaḽ pūkkuvān...
maṟannu nāṁ ā varṇṇaṅṅaḽ....aṇiññu nāṁ mukhaṁ‌mūḍigaḽ....
maṟannu nāṁ ā varṇṇaṅṅaḽ....aṇiññu nāṁ mukhaṁ‌mūḍigaḽ...
viḍarttī innŏru varṇṇamĕnnormmayil....adu nīyāyirunnu...

ormmagaḽil....ŏru sandhyadan....dībaṁ kŏḽuttiyāro...adu nīyāyirunnu...
ormmagaḽil.....