Ormmagale

ഓര്‍മ്മകളേ
Year
Language

ഓര്‍മ്മകളേ..
ഓര്‍മ്മകളേ കൈവള ചാര്‍ത്തി
വരൂ വിമൂകമീ വേദിയിൽ
ഏതോ... ശോകാന്തരാഗം
ഏതോ... ഗന്ധര്‍വന്‍ പാടുന്നുവോ...
(ഓര്‍മ്മകളേ)

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചികൾ പാടുന്നു അകലെയാണോ
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരാ...
(ഓര്‍മ്മകളേ)

മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി
മനസ്സിലെ ശാരിക പറന്നു പോയി
വിദൂരതീരങ്ങളേ‍ അവളെ കണ്ടോ...
(ഓര്‍മ്മകളേ)

ormmagaḽe..
ormmagaḽe kaivaḽa sārtti
varū vimūgamī vediyil
edo... śogāndarāgaṁ
edo... gandharvan pāḍunnuvo...
(ormmagaḽe)

silaṅgagaḽ pāḍunnu arigilāṇo
vibañjigaḽ pāḍunnu agalĕyāṇo
viṣādarāgaṅṅaḽĕn virunnugārā...
(ormmagaḽe)

madhubātramĕṅṅo ñān maṟannu poyi
manassilĕ śāriga paṟannu poyi
vidūradīraṅṅaḽe avaḽĕ kaṇḍo...
(ormmagaḽe)