Ormmagal paadiya

ഓര്‍മ്മകള്‍ പാടിയ
Year
Language

ഓർമ്മകൾ പാടിയ ഭൂപാളത്തിൽ
ഒഴുകി നടന്നവൻ നീ
ഓർമ്മകൾ തന്നെ തീജ്ജ്വാലയായി
എരിഞ്ഞു തീരുകയായി നീയതിൽ
എരിഞ്ഞു തീരുകയായി നീയതിൽ
എരിഞ്ഞു തീരുകയായി
(ഓർമ്മകൾ..)

മനസ്സുകൾ സ്നേഹത്താലളന്നവൻ നീയെന്നും
മറക്കാൻ പഠിച്ചില്ലല്ലോ
ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ
ജയിക്കാൻ പഠിച്ചില്ലല്ലോ
ജീവിതമൊ ജീവിതമോ
ഇനിയൊരു ജീവിതമോ
(ഓർമ്മകൾ..)

കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങിയോരെല്ലാം
തിരിച്ചു തരാത്തവരോ
കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ
കരളിലെ തീ കെടുമോ
കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ
നിൻ കണ്ണീർ തുടച്ചിടുമോ
(ഓർമ്മകൾ...)

ormmagaḽ pāḍiya bhūbāḽattil
ŏḻugi naḍannavan nī
ormmagaḽ tannĕ tījjvālayāyi
ĕriññu tīrugayāyi nīyadil
ĕriññu tīrugayāyi nīyadil
ĕriññu tīrugayāyi
(ormmagaḽ..)

manassugaḽ snehattālaḽannavan nīyĕnnuṁ
maṟakkān paṭhiccillallo
bandhaṅṅaḽ naḍattuṁ agnibarīkṣayil
jayikkān paṭhiccillallo
jīvidamŏ jīvidamo
iniyŏru jīvidamo
(ormmagaḽ..)

kŏḍuttappoḽ kai nīṭṭi vāṅṅiyorĕllāṁ
tiriccu tarāttavaro
kaṇṇīru maṟaykkān kaṇṇaḍayaṇiññāl
karaḽilĕ tī kĕḍumo
kŏḍukkugileṟumĕnnodunna sūktaṅṅaḽ
nin kaṇṇīr tuḍacciḍumo
(ormmagaḽ...)