പുടവ ഞൊറിയും പുഴതന്‍ തീരം
പുളകമണിയും മലതന്‍ ഓരം
നാണം മൂടി മോഹം ചൂടി നില്ക്കും പെണ്ണേ
എന്‍ അകതളിരില്‍ പകരുക നിന് അഴകുകള്‍
ലലലാ.... ലലലാ.... ലലലാ....
(പുടവ ഞൊറിയും)
തൂമഞ്ഞിന്‍ പൂ വീഴും ഗിരിയിലെ
പൂന്തെന്നല്‍ തേരോട്ടും വനികയില്‍
ഞാന്‍ തീര്‍ക്കും കൂട്ടില്‍ നീ വന്നെന് കൂട്ടിനായ്
നീ വന്നെന് കൂട്ടിനായ്....
എന്നുടലില്‍ നീ തൂകും കതിരുകള്‍
എന്നുയിരില്‍ നീ പെയ്യും കുളിരുകള്‍
(പുടവ ഞൊറിയും)
സിന്ദൂരം ചാലിക്കും മുകിലുകള്‍
താലങ്ങള്‍ ഏന്തും പൊന്മലരുകള്
ആത്മാവിന് മാല്യം നാം തമ്മില്‍ ചാര്‍ത്തവേ
നാം തമ്മില്‍ ചാര്‍ത്തവേ....
എന്‍ തനുവില്‍ ഓടും നിന് വിരലുകള്‍
എന്‍ കരളില്‍ ഓലും തേന്കണികകള്
(പുടവ ഞൊറിയും)