ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്... സ്നേഹോപഹാരവുമായി..
നിന് സ്വപ്ന കുഞ്ചത്തില്‍ വന്നൂ.. പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും..
നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍..
മഞ്ഞിന് പുതപ്പുമായെത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം...
എന്നും നിന് ചിത്തം തഴുകി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍..
കാണാക്കിനാവുകള്‍ തീര്‍ത്ത.. പൊന്മുകില് പല്ലക്കിലേറി..
വസന്തരാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍..