Orila eerila

ഓരില ഈരില
Work
Year
Language

ഓരില ഈരില കാടുറങ്ങീ
ഓമനത്തിങ്കൾക്കുടമുറങ്ങീ
ആശ തൻ ആരംഭപ്പൂമോനെ
ആരോമലേ നീ ഉറങ്ങുറങ്ങൂ
(ഓരില ഈരില...)

ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ
വാനത്തമ്പിളി ആശാരി
പിറന്നാളൂട്ടി വളർത്തിയേനേ
നിന്നെ പൂണാരം ചാർത്തിയൊരുക്കിയേനേ
പൂണാരം ചാർത്തിയൊരുക്കിയേനേ
(ഓരില ഈരില...)

കണ്ണീർ കുടിക്കാനീ ദുനിയാവിൽ
എന്റെ ഖൽബിലെ കനിയായ് നീ പിറന്നൂ
കണ്മണിയായ് നീ വളരേണം
എൻ കണ്ണീർ തുടയ്ക്കാൻ വളരേണം
(ഓരില ഈരില...)

orila īrila kāḍuṟaṅṅī
omanattiṅgaḽkkuḍamuṟaṅṅī
āśa tan āraṁbhappūmonĕ
āromale nī uṟaṅṅuṟaṅṅū
(orila īrila...)

bāppayuṇḍĕṅgil tannenĕ kaiyyil
vānattambiḽi āśāri
piṟannāḽūṭṭi vaḽarttiyene
ninnĕ pūṇāraṁ sārttiyŏrukkiyene
pūṇāraṁ sārttiyŏrukkiyene
(orila īrila...)

kaṇṇīr kuḍikkānī duniyāvil
ĕnṟĕ khalbilĕ kaniyāy nī piṟannū
kaṇmaṇiyāy nī vaḽareṇaṁ
ĕn kaṇṇīr tuḍaykkān vaḽareṇaṁ
(orila īrila...)