Orikkalum

ഒരിക്കലും
Year
Language

ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ
ഓര്‍മ്മകളില്‍ ഞാന്‍ തപസ്സിരിക്കുന്നു
പിരിഞ്ഞുപോയോരിണക്കുയിലെ നീ
തിരിച്ചുവരുന്നതും കാത്തിരിക്കുന്നു
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ

നിര്‍വൃതി പൂവിട്ട ചുംബന ലഹരിയില്‍
ലാസവിലാസിനി നീ മൊഴിഞ്ഞൂ(നിര്‍വൃതി..)

ഒരിക്കലും അങ്ങയെ പിരിയില്ല ഞാന്‍
പ്രിയനേ നീയാണെന്‍ രതിദേവന്‍
പ്രിയസഖിയാകാന്‍ അനുഗ്രഹിക്കൂ (2)
പ്രിയതമയായ്‌ നീ സ്വീകരിക്കൂ
എന്നെ പ്രിയതമയായ്‌ എന്നെ സ്വീകരിക്കൂ

ഓര്‍മ്മയില്ലെ നിനക്കോര്‍മ്മയില്ലേ ഓമലേ നിന്‍ പാഴ്‌വചനങ്ങള്‍
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ

വേദന പൂക്കുമീ ശാദ്വല ഭൂമിയില്‍
മിഴിനീര്‍ തൂകി ഞാന്‍ അലയുന്നു (വേദന..)
നിന്നെ തിരയുന്നൂ
ഒരിക്കല്‍ കൂടി നീ ഇതുവഴി വരുമൊ
ഒരു പിടി സ്വപ്നം കടം തരുമോ
കരയിക്കുവാന്‍ എന്നേ കരയിക്കുവാന്‍ (ഒരിക്കലും..)

ŏrikkaluṁ marikkātta manassākṣiyoḍĕ
ormmagaḽil ñān dabassirikkunnu
piriññuboyoriṇakkuyilĕ nī
tiriccuvarunnaduṁ kāttirikkunnu
ŏrikkaluṁ marikkātta manassākṣiyoḍĕ

nirvṛti pūviṭṭa suṁbana lahariyil
lāsavilāsini nī mŏḻiññū(nirvṛti..)

ŏrikkaluṁ aṅṅayĕ piriyilla ñān
priyane nīyāṇĕn radidevan
priyasakhiyāgān anugrahikkū (2)
priyadamayāy‌ nī svīgarikkū
ĕnnĕ priyadamayāy‌ ĕnnĕ svīgarikkū

ormmayillĕ ninakkormmayille omale nin pāḻ‌vasanaṅṅaḽ
ŏrikkaluṁ marikkātta manassākṣiyoḍĕ

vedana pūkkumī śādvala bhūmiyil
miḻinīr tūgi ñān alayunnu (vedana..)
ninnĕ tirayunnū
ŏrikkal kūḍi nī iduvaḻi varumŏ
ŏru piḍi svapnaṁ kaḍaṁ tarumo
karayikkuvān ĕnne karayikkuvān (ŏrikkaluṁ..)