Orikkaloru poovaalangili

ഒരിക്കലൊരു പൂവാലങ്കിളി
Work
Year
Language

ഒരിക്കലൊരു പൂവാലന്‍ കിളി
കളിക്കുമൊരു കുഞ്ഞിക്കുരുവിയെ
കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി -അവര്‍
ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി

കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി അവര്‍
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി
ഒരിക്കലൊരു..........

ആറ്റുവഞ്ചിപ്പൂപറിക്കാന്‍ കൂട്ടുകാരി ആറ്റില്‍ച്ചാടി
നീന്തിനീന്തി കാല്‍തളര്‍ന്നു നിലയില്ലാതെ - കിളി
നീന്തിനീന്തി കാല്‍തളര്‍ന്നു നിലയില്ലാതെ

കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി
കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി അപ്പോള്‍
ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടി
കൂട്ടുകാരി വേദനമാറി ചിരിച്ച നേരം -അവര്‍
കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നുപോയി

ŏrikkalŏru pūvālan kiḽi
kaḽikkumŏru kuññikkuruviyĕ
kiḽikkūṭṭil ninnuṁ mĕllĕ viḽicciṟakki -avar
sirikkunna pambayil vaḽḽaṁ kaḽikkān poyi

koḽiḽaguṁ puḻayilkkūḍi kŏdumbinṟĕ vaḽḽavumāyi
kŏccu kŏccu pāṭṭugaḽ pāḍittuḻaññu poyi avar
kŏccu kŏccu pāṭṭugaḽ pāḍittuḻaññu poyi
ŏrikkalŏru..........

āṭruvañjippūbaṟikkān kūṭṭugāri āṭrilscāḍi
nīndinīndi kāldaḽarnnu nilayillādĕ - kiḽi
nīndinīndi kāldaḽarnnu nilayillādĕ

kaḽittoḻan kūḍĕccāḍi kaibiḍiccu nīndikkayaṟi
kūṭṭuvanna kiḽikku kālil parikkubaṭri appoḽ
uccamarattaṇalilirutti paccilagaḽ paṟiccugĕṭṭi
kūṭṭugāri vedanamāṟi siricca neraṁ -avar
kūṭṭusernnu kūḍugaḽ teḍi paṟannuboyi