ഒരിക്കലോമന പൊന്നാറ്റിന്നക്കരെ
Added by devi pillai on September 19,2009
ഒരിക്കലോമന പൊന്നാറ്റിന്നക്കരെ
നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം
ഒരു ചെറു വേഴാമ്പൽ കനവുകൾ നെയ്തുപോൽ
അരയന്ന പിടയായ് മാറുവാൻ
അവൾക്കെന്നും അഭിനിവേശം
(ഒരിക്കൽ)
മഴമുകിൽ മാനത്തു നീന്തവെ
മണിച്ചുണ്ടു പൂട്ടിയിരുന്നവൾ
മാനസ സരസ്സിലെ പാലമൃതുണ്ണുവാൻ
താമരയിതൾ മെത്ത നീർത്തുവാൻ
അതിൽ വീണുറങ്ങുവാൻ അപ്സരസ്സാകുവാൻ
സ്വയം മറന്നാ വേഴാമ്പലാഗ്രഹിച്ചു
പാവം.. ആഗ്രഹിച്ചു.....
ആറ്റോരം വാഴുന്നൊരാൺകിളി
അവളുടെ അഴകിൽ കൊതിച്ചുപോൽ
ദാഹിക്കും പക്ഷികൾ മാനത്തു നോക്കികൾ
നമ്മൾക്കീ ദുഃഖങ്ങൽ പങ്കിടാം
എന്നവൻ ചൊല്ലിപോൽ അവൾ നിന്നുറഞ്ഞുപോൽ
ആ കനവുടഞ്ഞു പാവം തേങ്ങിപോൽ
പാവം..തേങ്ങിക്കരഞ്ഞു...
Added by devi pillai on September 19,2009
ŏrikkalomana pŏnnāṭrinnakkarĕ
niṟaṅṅaḽ pāḍunna pūvāḍikkappuṟaṁ
ŏru sĕṟu veḻāmbal kanavugaḽ nĕydubol
arayanna piḍayāy māṟuvān
avaḽkkĕnnuṁ abhiniveśaṁ
(ŏrikkal)
maḻamugil mānattu nīndavĕ
maṇiccuṇḍu pūṭṭiyirunnavaḽ
mānasa sarassilĕ pālamṛtuṇṇuvān
tāmarayidaḽ mĕtta nīrttuvān
adil vīṇuṟaṅṅuvān apsarassāguvān
svayaṁ maṟannā veḻāmbalāgrahiccu
pāvaṁ.. āgrahiccu.....
āṭroraṁ vāḻunnŏrāṇgiḽi
avaḽuḍĕ aḻagil kŏdiccubol
dāhikkuṁ pakṣigaḽ mānattu nokkigaḽ
nammaḽkkī duḥkhaṅṅal paṅgiḍāṁ
ĕnnavan sŏllibol avaḽ ninnuṟaññubol
ā kanavuḍaññu pāvaṁ teṅṅibol
pāvaṁ..teṅṅikkaraññu...