ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ?
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ?
കാവിന്റെ ദുഃഖം കരളിന്റെ ദുഃഖം
ആവില്ലയാര്‍ക്കുമറിയാന്‍...
(ഒരിതള്‍)
കാറ്റിനു കളിപറയാന്‍ രസം
എപ്പോഴും കടലിനേ നെടുവീര്‍പ്പറിയൂ
പൂവിനു മണമെറിയാന്‍ സുഖം
എപ്പോഴും മുള്ളിനേ നോവറിയൂ
(ഒരിതള്‍)
കാടിനണിഞ്ഞൊരുങ്ങാന്‍ കൊതി
എപ്പോഴും കാലത്തിനേ വേനലറിയൂ
വേനലില്‍ വീര്‍ത്തിടും മോഹഭംഗങ്ങള്‍
കാലത്തിനുംകൂടിയറിയില്ല
(ഒരിതള്‍)