Ore svaram

ഒരേ സ്വരം
Year
Language

ഒരേ സ്വരം ഒരേ നിറം
ഒരു ശൂന്യ സന്ധ്യാംബരം (2)
ഒരു മേഘവും വന്നൊരു നീർക്കണം പോലും
പെയ്യാത്തൊരേകാന്ത തീരം

കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും
ജീവനിൽ മൗനം കൂടുകൂട്ടി (2)
ചക്രവാളങ്ങളിൽ ഒരു നിത്യനൊമ്പരം മാത്രം
അലിയാതെ നിന്നൂ...
(ഒരേ സ്വരം...)

ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പോഴും
കതിരു കാണാക്കിളി തപസ്സിരുന്നു (2)
ഓർമ്മതൻ ചില്ലയിൽ ഒരു ശ്യാമപുഷ്പം മാത്രം
കൊഴിയാതെ നിന്നു...
(ഒരേ സ്വരം...)

ŏre svaraṁ ŏre niṟaṁ
ŏru śūnya sandhyāṁbaraṁ (2)
ŏru meghavuṁ vannŏru nīrkkaṇaṁ poluṁ
pĕyyāttŏregānda tīraṁ

kaḍal pĕṭra pūndira pūvidaṟumboḻuṁ
jīvanil maunaṁ kūḍugūṭṭi (2)
sakravāḽaṅṅaḽil ŏru nityanŏmbaraṁ mātraṁ
aliyādĕ ninnū...
(ŏre svaraṁ...)

grīṣmavasandaṅṅaḽ vīṇa mīṭṭumboḻuṁ
kadiru kāṇākkiḽi tabassirunnu (2)
ormmadan sillayil ŏru śyāmabuṣpaṁ mātraṁ
kŏḻiyādĕ ninnu...
(ŏre svaraṁ...)