തെങ്കാറ്റു വീശി കുളിര് കോരവേ
തിളയ്ക്കുന്നതെന്തേ പ്രിയേ നിന്നുടല്‍
ഇത്ര തിളയ്ക്കുന്നതെന്തേ പ്രിയേ നിന്നുടല്‍
തീപാറുമീ കണ്കളാല് നോക്കിടല്ലേ
കുളിരാകെയും നിനക്കുള്ളതേ
ലാലാല......
ശൃംഗാരത്തളിരേ നിന് നിഴലായ് വന്നിടാം
എന്നാലും വിടരില്ലേ കരുണാ കന്ദളം
ഈ രാവിന് ചുണ്ടിലേ അനുരാഗഗീതം
അഴകേ നീ ഇനിയേറ്റു പാടുമോ?
ഇനിയും നിന് കണ്ണില്‍ ഈ കോപം എന്തിനായ്
ഇടയാടും നടയില്‍ ഈ രോഷം എന്തിനായ്
രതിതന്നെ രതിയെ മറക്കയോ
നിന്നില്‍ പൂത്തു നില്ക്കും മോഹപ്പൂക്കളെല്ലാം
ഞാനിന്നു നുള്ളിടും
തെന്കാറ്റു..............
വാനത്തു ശശിലേഖ വിടരും വേളയില്‍
ഹൃദയത്തില്‍ ആശയ്ക്കു വളരും നാമ്പുകള്‍
ഞാന്‍ നിന്റെ ജ്വാലയില്‍ ഒഴുകുന്നുവെങ്കിലും
സമ്പാദ്യം ഇരുളെന്നു കണ്ടുഞാന്‍
പെണ്ണിന്നു സൌന്ദര്യം നല്‍കും ദൈവമേ
ആണിന്നു മോഹങ്ങള്‍ നല്‍കും ദൈവമേ
പൂക്കളില്‍ ഗന്ധവും പ്രാണനില്‍ പ്രേമവും
അവിടുന്നു തൂവുന്നതെന്തിന്നായ്
കൂടിവാഴുവാനായ് ആനന്ദമാടുവാനായ്
ഈ യാത്ര അറിവൂ ഞാന്‍