Oraayiram

ഒരായിരം
Year
Language

ഒരായിരം കുളിർക്കിനാ‍വായ് വാ
റംസാനിലെ നറുംനിലാവായ് വാ
ഈന്തപ്പനത്തണലിൽ നീന്തിയെത്തും തണുപ്പിൽ
പൂമരത്തിൻ കിതപ്പിൽ രോമാഞ്ചത്തിൻ പുതപ്പിൽ
പുതുക്കത്തിൻ തിടുക്കത്തിൽ വരുമോ നീ
അല്ലാഹോ അല്ലാഹോ അല്ലാഹോ അല്ലാഹോ
(ഒരായിരം..)

അനാർക്കലീ എൻ പ്രേമസൗധം അലങ്കരിക്കാൻ വാ
അനുഭൂതി പകരുവാൻ അനുദിനം മുകരുവാൻ അണിഞ്ഞൊരുങ്ങി വാ (2)
സലീമിന്റെ ഖൽബിലെന്നും ഖയാമത്തിൻ ദൂതുമായ്
സഖീ ഇവൾ വന്നിടുന്നു ആടിയാടി ആഗമിക്കൂ
പ്രിയമുന്തിരി ചഷകവുമായ്
മലർപ്പുഞ്ചിരി തളികയുമായ് (2)
എന്നുമെന്നും എന്റെ മുന്നിൽ പൊൻ മരാളത്തേരിലേറി
കളിവെള്ളിക്കൊലുസ്സുമായ് വരുമോ നീ
അല്ലാഹോ അല്ലാഹോ അല്ലാഹോ അല്ലാഹോ
നൂറായിരം പനിനീർപ്പൂക്കൾക്കായ്
ആരോമലെ പനിമതിമുഖിയായ് വാ

പകൽക്കിനാവിൻ പളുങ്കു പാത്രം പകുത്തെടുക്കാൻ വാ
അടിമുടി പുണരുവാൻ അകക്കാമ്പു കവരുവാൻ അരികത്തെന്നും വാ (2)
അനാർ നിന്റെ നൃത്തം കാണാൻ സലീം ഇന്നും കാത്തു നിൽക്കാം
മമസഖീ വന്നാൽ നിന്നെ മാരിവില്ലിൻ മാല ചാർത്താം
മണിമഞ്ചലിലേറ്റീടാം ഇണമയിലായ് മാറ്റീടാം (2)
വീണ മീട്ടി വന്നിടു നീ വീഞ്ഞുമായ് നിന്നിടാം ഞാൻ
മലർത്തിങ്കൽ മധുമുത്തേ വരുമോ നീ
അല്ലാഹോ അല്ലാഹോ അല്ലാഹോ അല്ലാഹോ
(ഒരായിരം..)

ŏrāyiraṁ kuḽirkkināvāy vā
ṟaṁsānilĕ naṟuṁnilāvāy vā
īndappanattaṇalil nīndiyĕttuṁ taṇuppil
pūmarattin kidappil romāñjattin pudappil
pudukkattin diḍukkattil varumo nī
allāho allāho allāho allāho
(ŏrāyiraṁ..)

anārkkalī ĕn premasaudhaṁ alaṅgarikkān vā
anubhūdi pagaruvān anudinaṁ mugaruvān aṇiññŏruṅṅi vā (2)
salīminṟĕ khalbilĕnnuṁ khayāmattin dūdumāy
sakhī ivaḽ vanniḍunnu āḍiyāḍi āgamikkū
priyamundiri saṣagavumāy
malarppuñjiri taḽigayumāy (2)
ĕnnumĕnnuṁ ĕnṟĕ munnil pŏn marāḽatterileṟi
kaḽivĕḽḽikkŏlussumāy varumo nī
allāho allāho allāho allāho
nūṟāyiraṁ paninīrppūkkaḽkkāy
āromalĕ panimadimukhiyāy vā

pagalkkināvin paḽuṅgu pātraṁ paguttĕḍukkān vā
aḍimuḍi puṇaruvān agakkāmbu kavaruvān arigattĕnnuṁ vā (2)
anār ninṟĕ nṛttaṁ kāṇān salīṁ innuṁ kāttu nilkkāṁ
mamasakhī vannāl ninnĕ mārivillin māla sārttāṁ
maṇimañjalileṭrīḍāṁ iṇamayilāy māṭrīḍāṁ (2)
vīṇa mīṭṭi vanniḍu nī vīññumāy ninniḍāṁ ñān
malarttiṅgal madhumutte varumo nī
allāho allāho allāho allāho
(ŏrāyiraṁ..)