Oonyanyaaaloonyanyaaal

ഊഞ്ഞാലൂഞ്ഞാല്
Work
Year
Language

ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്
താലോലം കിളി താലോലം
താണിരുന്നാടും പൊന്നൂഞ്ഞാല്( ഊഞ്ഞാലൂഞ്ഞാല്)

പൂന്തേന്‍ ചുണ്ടിലൊരുമ്മ
പുഞ്ചിരിപ്പാല്‍ക്കുടം കൊണ്ടുനടക്കും
പൂന്തേന്‍ ചുണ്ടിലൊരുമ്മ(ഊഞ്ഞാലൂഞ്ഞാല്)
പൂപോലുള്ള നിലാവത്തെത്തിയ
പൂക്കിലത്തുമ്പീ പോരൂല്ലേ

കനകക്കാല്‍ത്തള കാലില്‍ കെട്ടി
കഥകളിനൃത്തങ്ങളാടൂലേ
കഥകളിനൃത്തങ്ങളാടൂലേ?
ഊഞ്ഞാലൂഞ്ഞാല്.....

മാമ്പൂ കണ്ടും മക്കളെക്കണ്ടും
മാടം കെട്ടും പൂങ്കുയിലേ
കൊഞ്ചും മൊഴിക്കുഞ്ഞിനു നിന്റെ
കുഞ്ഞോലക്കുഴല്‍ നല്‍കൂലേ
ഊഞ്ഞാലൂഞ്ഞാല്.....

ūññālūññāl omanayūññāl
tālolaṁ kiḽi tālolaṁ
tāṇirunnāḍuṁ pŏnnūññāl( ūññālūññāl)

pūnden suṇḍilŏrumma
puñjirippālkkuḍaṁ kŏṇḍunaḍakkuṁ
pūnden suṇḍilŏrumma(ūññālūññāl)
pūboluḽḽa nilāvattĕttiya
pūkkilattumbī porūlle

kanagakkālttaḽa kālil kĕṭṭi
kathagaḽinṛttaṅṅaḽāḍūle
kathagaḽinṛttaṅṅaḽāḍūle?
ūññālūññāl.....

māmbū kaṇḍuṁ makkaḽĕkkaṇḍuṁ
māḍaṁ kĕṭṭuṁ pūṅguyile
kŏñjuṁ mŏḻikkuññinu ninṟĕ
kuññolakkuḻal nalgūle
ūññālūññāl.....