മുല്ലയ്ക്കു കല്യാണപ്രായമായെന്നു
തെന്നല്ക്കുറിപ്പു കിട്ടി..ഓ..ഹോ
മുല്ലയ്ക്കു കല്യാണപ്രായമായെന്നു
തെന്നല്‍ കുറിപ്പു കിട്ടി.... (2)
പുന്നാര തുമ്പീ മെല്ലെ ചൊല്ല്
പുന്നാര തുമ്പീ മെല്ലെ ചൊല്ല്
പുടമുറി എന്നാണ്
നിന്റെ പുടമുറി എന്നാണ്..
(മുല്ലയ്ക്കു കല്യാണ...)
ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതുന്നു
മായിക ചിത്രം നീ...(2)
ഉണ്ണാന്‍ ഉഴക്കരി ഇല്ലാതെ
മണ്ണില്‍ ഉഴലുന്നു ഞങ്ങള്‍ (2)
സൂര്യന് വിണ്ണിന്റെ കാവല്ക്കാരന്
നീയോകണ്ണീരിന് ചിത്രകാരന്
ഹേ.. ഹേ....
(മുല്ലയ്ക്കു കല്യാണ...)
പാലുകുറുക്കിയ ചേലുള്ള പുഞ്ചിരി
പെണ്മണിച്ചുണ്ടിലുണ്ടേ..ഓ..ഹോയ്..(2)
മിന്നണതൊക്കെയും പൊന്നല്ലാ..ആ..ആ
മിന്നാത്തതൊക്കെയും കല്ലല്ലാ..(2)
മേലേ മൂവന്തി പൊന്നുരുക്കി
താഴെ ചേമന്തി പൂവൊരുക്കി
(മുല്ലയ്ക്കു കല്യാണ...)