Oodum paavum

ഊടും പാവും
Work
Year
Language

ഊടും പാവും നെയ്യും കായല്‍ കുഞ്ഞോളങ്ങള്‍
ഏതോ തീരം തേടും കുളിരിന്‍ കൂടാരങ്ങള്‍
നിഴലാലീ അഴകിന്‍ കവിതകളെഴുതുമ്പോള്‍
വിരിയുന്ന പുളകങ്ങള്‍ പോലെ ..
(ഊടും പാവും ...)

ആകാശ നീലം തുളുമ്പും നിന്‍റെ ഈറന്‍ മിഴിക്കോണിലെന്നും
ആകാശ നീലം തുളുമ്പും നിന്‍റെ ഈറന്‍ മിഴിക്കോണിലെന്നും
നാണം വീണാ ഗാനം മീട്ടും ചെഞ്ചുണ്ടുകള്‍
ആരോമലേ തേന്‍ കൂടുകള്‍ ..
(ഊടും പാവും ...)

തൂവെണ്ണിലാവിന്‍റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ
തൂ വെണ്ണിലാവിന്‍റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ
നീയെ രാവില്‍ മാറില്‍ പൂക്കും രോമാഞ്ചമോ
എന്നെന്നുമെന്‍ പൂമഞ്ചമോ ..
(ഊടും പാവും ...)

ūḍuṁ pāvuṁ nĕyyuṁ kāyal kuññoḽaṅṅaḽ
edo tīraṁ teḍuṁ kuḽirin kūḍāraṅṅaḽ
niḻalālī aḻagin kavidagaḽĕḻudumboḽ
viriyunna puḽagaṅṅaḽ polĕ ..
(ūḍuṁ pāvuṁ ...)

āgāśa nīlaṁ tuḽumbuṁ ninṟĕ īṟan miḻikkoṇilĕnnuṁ
āgāśa nīlaṁ tuḽumbuṁ ninṟĕ īṟan miḻikkoṇilĕnnuṁ
nāṇaṁ vīṇā gānaṁ mīṭṭuṁ sĕñjuṇḍugaḽ
āromale ten kūḍugaḽ ..
(ūḍuṁ pāvuṁ ...)

tūvĕṇṇilāvinṟĕ tūval nĕydu melāḍa suṭrunna pĕṇṇĕ
tū vĕṇṇilāvinṟĕ tūval nĕydu melāḍa suṭrunna pĕṇṇĕ
nīyĕ rāvil māṟil pūkkuṁ romāñjamo
ĕnnĕnnumĕn pūmañjamo ..
(ūḍuṁ pāvuṁ ...)